തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് അമ്മയുടെ സമ്മാനപ്പൊതി

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പിറന്ന നവജാത ശിശുക്കള്‍ക്ക് പുരട്ചിതലൈവി ജയലളിതയുടെ സമ്മാനപ്പൊതി. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ 16 സാധനങ്ങളാണ് കിറ്റില്‍. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ \'അമ്മ ബേബി കെയര്‍ കിറ്റ്\' അഞ്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കി ജയലളിത ഉദ്ഘാടനം ചെയ്തു.
ടവ്വല്‍, വസ്ത്രം, കിടക്ക, സംരക്ഷണ വല, നാപ്കിന്‍, 100 മില്ലി എണ്ണ, 60 മില്ലി ഷാമ്പു, സോപ്പ്, സോപ്പുപെട്ടി, കളിപ്പാട്ടം, അമ്മക്ക് ഹാന്‍ഡ് വാഷും സോപ്പും, ലേഹ്യം തുടങ്ങിയ ഇനങ്ങള്‍ ആശുപത്രിയില്‍നിന്നുതന്നെ ലഭ്യമാക്കും.
6.7 ലക്ഷം കുഞ്ഞുങ്ങള്‍ക്കായി 67 കോടി രൂപയാണ് മാറ്റിവെച്ചിരുന്നത്. കഴിഞ്ഞമാസം 352 മുലയൂട്ടല്‍ കേന്ദ്രങ്ങളും ഏഴ് സര്‍ക്കാര്‍ ആശുപത്രികളില്‍ മുലപ്പാല്‍ ബാങ്ക് പദ്ധതിയും തുടങ്ങിയിരുന്നു. മുലപ്പാല്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഓരോ കേന്ദ്രത്തിലും 10 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ബാങ്കിലേക്ക് മുലപ്പാല്‍ നല്‍കാം. ശീതികരിച്ച ശേഷം മൂന്നുമാസം വരെ സൂക്ഷിക്കും. അമ്മ മരിക്കുന്ന കുഞ്ഞുങ്ങള്‍, അനാഥ ശിശുക്കള്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























