ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സയിദി കമ്മീഷണര്‍മാരായ എ.കെ. ജ്യോതി, ഓംപ്രകാശ് റാവത്ത് എന്നിവരുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. തീയതികളുടെ കാര്യത്തില്‍ സമയവായത്തിലെത്തിയതായാണ് സൂചന.അഞ്ചു മുതല്‍ ഏഴു ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ തയാറെടുക്കുന്നത്. ഒക്‌ടോബര്‍ പകുതിയോടെയായിരിക്കും തെരഞ്ഞെടുപ്പ്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബിഹാറില്‍ ദസ്‌റ, ലക്ഷ്മി പൂജ, ദീപവലി തുടങ്ങിയ ഉത്സവങ്ങളുള്ളതാണ് കമ്മീഷനെ കുഴയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























