കോണ്‍ഗ്രസുകാര്‍ അഴിമതിക്കാര്‍... അഴിമതിക്കാരുടെ കോണ്‍ഗ്രസ് വികസന തടസമുണ്ടാക്കുന്നുവെന്ന് മോഡി

കോണ്‍ഗ്രസുക്കാര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞ് കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി വീ്ണ്ടും രംഗത്ത്. നിര്‍ണ്ണായക ബില്ലുകള്‍ പാസാക്കാന്‍ അനുവദിക്കാതെ വികസന പാതയില്‍ തടസമുണ്ടാക്കുകയാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ചെയ്യുന്നത്. കള്ളപ്പണത്തിനെതിരായ എന്‍.ഡി.എയുടെ ശക്തമായ നിയമങ്ങളില്‍ പരിഭ്രാന്തരായാണ് പ്രതിസന്ധി സൃഷ്ടിയ്ക്കുന്നതെന്നും ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.
നല്ല മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസും ഒപ്പം നില്‍ക്കുമെന്നാണ് കരുതിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും രാജ്യം തിരസ്‌കരിച്ചവര്‍(കോണ്‍ഗ്രസ്) കൂടെ പ്രവര്‍ത്തിക്കുമെന്ന് കരുതിയത് തെറ്റിപ്പോയെന്നും മോദി പറഞ്ഞു. വിദേശ കാര്യ മന്ത്രാലയം 12 വരെ സംഘടിപ്പിയ്ക്കുന്ന ലോക ഹിന്ദി സമ്മേളനത്തിന് ഭോപ്പാലിലെത്തിയതാണ് മോദി.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൊള്ള വര്‍ത്തമാനമാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ വാക്കുകള്‍ക്കും പ്രധാനമന്ത്രി തിരിച്ചടി നല്‍കി. ചവിട്ടടിയിലെ മണ്ണ് ഒഴുകിപ്പോകുന്നതില്‍ അഴിമതിക്കാര്‍ പരിഭ്രാന്തരാണ്. വരാനിരിയ്ക്കുന്ന അപകടം അവര്‍ മണക്കുന്നുണ്ട് മോദി പറഞ്ഞു. ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലും ഇന്ത്യ ചുവടുറച്ച് നില്‍ക്കുന്നുണ്ടെന്നും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ല. എന്നാല്‍ വീഴ്ചകളില്‍ നിന്ന് പഠിയ്ക്കാന്‍ ബി.ജെ.പി എപ്പോഴും ശ്രമിയ്ക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























