കളിക്കുന്നതിനിടയില്‍ കാറിനകത്ത് അകപ്പെട്ടുപോയ സഹോദരിമാര്‍ ശ്വാസംമുട്ടി മരിച്ചു

ഹരിയാനയിലെ ഗുര്‍ഗോണില്‍ കാറിനകത്ത് അകപ്പെട്ടുപോയ രണ്ടു പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹിമാന്‍ഷ് (4), പങ്കി (2) എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടികള്‍ ഒളിച്ചു കളിക്കാന്‍ കാറിനുള്ളി കയറിയപ്പോള്‍ അറിയാതെ ഡോര്‍ ലോക്കാകുകയായിരുന്നു. ഏറെ നേരമായി കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് കുട്ടികളുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കാന്‍ കാറെടുക്കാനെത്തിയപ്പോഴാണ് കുട്ടികളെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടന്‍ തന്നെ കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























