മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ വിധി ഇന്ന്

2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രത്യേക കോടതി ഇന്ന് വിധി പറയും. 188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനങ്ങളില്‍ 13 പ്രതികളാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 19 ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് ഇന്ന് വിധി പറയുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2008 ല്‍ നിര്‍ത്തിവച്ച വിചാരണ 2010 ല്‍ പുനരാരംഭിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു.2006 ജൂലൈ 11 ന് മുംബൈ വെസ്‌റ്റേണ്‍ ലൈനിലെ ട്രെയിനുകളില്‍ ആര്‍.ഡി.എക്‌സ് ഉപയോഗിച്ച് ഏഴ് സ്‌ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























