ആ ചിത്രം വൈറലാകുന്നു, ബി.ജെ.പി എം.എല്‍.എയെ പുറത്ത് ചുമക്കുന്ന പൊലീസിന്റെ ചിത്രം വൈറലായി

ബി.ജെ.പി എം.എല്‍.എയെ പുറത്തേറ്റി ചെറുനദി മുറിച്ചുകടക്കുന്ന പൊലീസുകാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജമ്മു കാശ്മീരിലെ ബി.ജെ.പി എം.എല്‍.എ കൃഷ്ണന്‍ ലാല്‍ ആണ് തന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ തോളിലേറി വിവാദത്തില്‍പ്പെട്ടത്. എന്നാല്‍ തന്നെ സഹായിക്കാനായാണ് പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നതെന്നും അതിനാല്‍ അദ്ദേഹം തന്നെ നദി മുറിച്ചുകടക്കാന്‍ സഹായിച്ചതില്‍ തെറ്റില്ലെന്നുമാണ് കൃഷ്ണന്‍ ലാല്‍ പറയുന്നത്.
തങ്ങള്‍ ഇരുവരും പൊതുസേവകരാണെന്നും തങ്ങള്‍ പരസ്പരം സഹായിക്കേണ്ടവരാണെന്നും കൃഷ്ണന്‍ ലാല്‍ വ്യക്തമാക്കി. മുന്പ് കുറേ വര്‍ഷങ്ങള്‍ ഈ പ്രദേശത്ത് താന്‍ ഡോക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ടെന്നും അന്ന് താന്‍ തനിയെയാണ് നദി കടന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ എം.എല്‍.എ ആയ ശേഷം തനിക്ക് പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ സഹായത്തിനുണ്ട്. പൊതുജനങ്ങളുടെ പ്രതിനിധിയായ തന്നെ സേവിക്കുക എന്നത് പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ കടമയാണെന്നും കൃഷ്ണന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























