ഐഎസിനുവേണ്ടി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ്: ഹൈദരാബാദ് സ്വദേശിനി അറസ്റ്റില്‍

ഐഎസിനു വേണ്ടി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്നു സംശയിക്കുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിനി അഫ്ഷ ജെബീനാണ് അറസ്റ്റിലായത്. ഇവര്‍ നിക്കോള്‍ ജോസഫ്, നിക്കി ജോസഫ് എന്നീ പേരുകളിലും അറിയപ്പെടുമെന്നും പോലീസ് അറിയിച്ചു. സൗദി അറേബ്യയിലായിരുന്ന യുവതിയെ ഇന്ത്യയുടെ ആവശ്യപ്രകാരം നാടുകടത്തുകയായിരുന്നു. തുടര്‍ന്നു ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഇവരെ ചോദ്യംചെയ്യുകയാണ്. നേരത്തെ ഐഎസ് ബന്ധം സംശയിച്ച് ഇവരെ ദുബായിയില്‍നിന്നു നാടുകടത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























