കര്‍ണാടകയില്‍ ട്രെയിന്‍ പാളം തെറ്റി: രണ്ട് പേര്‍ മരിച്ചു, എട്ടു പേര്‍ക്ക് പരിക്കേറ്റു

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. സെക്കന്തരാബാദ്- മുംബൈ തുരന്തോ എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്. ട്രെയിനിന്റെ ഒമ്പത് കോച്ചുകളാണ് പാളം തെറ്റിയത്. അപകട കാരണം വ്യക്തമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























