പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും, ക്രിയാത്മകമായ ചര്‍ച്ചകള്‍ വര്‍ഷകാല സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ ലിംഗ് പറഞ്ഞു. ലോക്‌സഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യം വച്ച് 44 ബില്ലുകള്‍ ചര്‍ച്ചയക്കു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.
രാഷ്ട്രീയ പാര്‍ട്ടികളെ വിവരാകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കല്‍, ഭൂമി ഏറ്റെടുക്കല്‍, ഇന്‍ഷൂറന്‍സ്-പെന്‍ഷന്‍ ഭേദഗതി ബില്ലുകള്‍ എന്നിവ വര്‍ഷകാല സമ്മേളനത്തിന്റെ പരിധിയില്‍ വരും.
അതേസമയം വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടാകാനാണ് സാധ്യത. ഭക്ഷ്യസുരക്ഷാ ബില്ലിനെതിരെ എസ്.പി രംഗത്തെത്തിയിരുന്നു. സി.പി.എമ്മും ഇതിനെ എതിര്‍ക്കാനാണ് സാധ്യത. തെലുങ്കാന വിഷയത്തിലും എതിര്‍പ്പുകള്‍ക്ക് പഞ്ഞമുണ്ടാകില്ല.
https://www.facebook.com/Malayalivartha