മെക്ക ദുരന്തത്തില്‍ സന്തോഷിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവ് അറസ്റ്റില്‍

മെക്കയില്‍ ലിഫ്റ്റ് പൊട്ടി വീണുണ്ടായ ദുരന്തത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പിയുടെ തമിഴ്‌നാട് ഘടകത്തിന്റെ ടെക് സെല്‍ എക്‌സിക്യൂട്ടീവ് അംഗം ബി. വേല്‍മുരുകനാണ് അറസ്റ്റിലായത്. മധുര സ്വദേശിയായ ഇയാള്‍ 11ന് ഉണ്ടായ മെക്ക ദുരന്തത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ അജ്മീര്‍ അലി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വേല്‍മുരുകനെ അറസ്റ്റ് ചെയ്തത്. മെക്കയില്‍ കൊല്ലപ്പെട്ടത് തന്റെ അയല്‍വാസികളാണെങ്കില്‍ പോലും സന്തോഷിക്കുമെന്ന് ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























