ഓടികൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യുവതിക്ക് പരിക്ക്

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് റോഡില്‍ വീണ് യുവതിക്ക് പരിക്ക്. ബസ് യാത്രക്കാരിയായ രാജപാളയം സ്വദേശിനി സ്വാതി(30)യ്ക്കാണ് പരിക്കേറ്റത്. കൊട്ടാരക്കര - തെങ്കാശി ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ പലക ഇളകി സ്വാതി റോഡിലേക്ക് വീഴുകയായിരുന്നു. ബസ് യാത്രക്കാരും ഓടിയെത്തിയ നാട്ടുകാരും ചേര്‍ന്ന് സ്വാതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. കാലപ്പഴക്കം ചെന്ന ബസിന്റെ പലകകള്‍ ദ്രവിച്ച നിലയിലാണ്. യഥാസമയം അറ്റകുറ്റപണികള്‍ പോലും നടത്താതെ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിന്റെ നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ബസിന്റെ പലക ഇളകി യുവതി പലകയോടൊപ്പം റോഡിലേക്ക് വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് യുവതി രക്ഷപെട്ടത്. പുനലൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് ബസ് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ബസ് പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























