ഐ.എ.എസ് ഓഫീസറുടെ സസ്‌പെന്‍ഷന്‍; സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് മുലായം

2009 ബാച്ച് ഐ.എ.എസ് ഓഫീസര്‍ ദുര്‍ഗ ശക്തിയെ സസ്‌പെന്റ് ചെയ്‌ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വ്യക്തമാക്കി. ഇതൊരു ശരിയായ തീരുമാനമാണ്. ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടില്ലായിരുന്നെങ്കില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു-മുലായം പറഞ്ഞു. എന്നാല്‍ സസ്‌പെന്‍ഷന്‍ റദ്ദുചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ മുലയം തയ്യാറായില്ല.
ഉദ്യോഗസ്ഥര്‍ തെറ്റുചെയ്‌താല്‍ അവരെ ശിക്ഷിക്കുക തന്നെ ചെയ്യും എന്നാണ് ദുര്‍ഗയെ സസ്‌പെന്റ് ചെയ്‌തതിനുശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞത്.
ദുര്‍ഗയുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ഇതിനെല്ലാം ഇവിടെ വ്യക്തമായ നിയമങ്ങളുണ്ട് അതുപ്രകാരമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക എന്നാണ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് പറഞ്ഞത്. ഈ വിഷയത്തില്‍ പൂര്‍ണമായ വിവരങ്ങള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി പണിത പള്ളി മതില്‍ പൊളിച്ചു മാറ്റിയതിന്റെ പേരിലായിരുന്നു ദുര്‍ഗയെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്‌തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ദുര്‍ഗ പള്ളി മതില്‍ പൊളിക്കാനുള്ള നിര്‍ദേശം നല്‍കിയത് എന്നാരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍
https://www.facebook.com/Malayalivartha