കാശ്‌മീരില്‍ വെടിവെപ്പില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടു

കാശ്‌മീരിലെ പൂഞ്ചില്‍ പാക് വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തത്. നിരവധി സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നാലുമാസത്തിനിടെ ഇത് അഞ്ചാം തവണയാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്നത്.
ജൂണില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പിലും റോക്കറ്റാക്രമണത്തിലും ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം തട്ടിക്കൊണ്ട് പോയി ഒരു സൈനികന്റെ ശിരസ് ഛേദിക്കുകയും ഉണ്ടായി.
https://www.facebook.com/Malayalivartha