അതിര്‍ത്തി സംരക്ഷിക്കാന്‍ സേന സജ്ജമെന്ന് എ.കെ. ആന്റണി, പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ആക്രമണം നടത്തിയത് പാക് പട്ടാള വേഷം ധരിച്ച 20 അംഗ സംഘം

അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. അതിര്‍ത്തിയിലുണ്ടായ അനിഷ്ട സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു ആന്റണി. അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യം സജ്ജമാണ്. പാകിസ്താന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്താന്‍ സൈന്യത്തിന്റെ വേഷം ധരിച്ചെത്തിയ 20 അംഗ സംഘമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന് ആക്രമണം നടത്തിയതെന്നും ആന്റണി പറഞ്ഞു. പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ സംഭവത്തില്‍ സൈന്യത്തിന്റെ പങ്ക് പാകിസ്താന്‍ നിഷേധിച്ചു.
ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പോസ്റ്റിലേക്ക് പാക്‌സൈന്യം വയ്‌പ്പില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രി സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണം. ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്.
https://www.facebook.com/Malayalivartha