സി.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം വാക്കാല്‍ പോര-സുപ്രീം കോടതി

കല്‍ക്കരി പാടം സംബന്ധിച്ച മുഴുവന്‍ രേഖകളും സി.ബി.ഐയ്‌ക്ക് കൈമാറണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൂടാതെ സി.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നത് വാക്കാല്‍ മാത്രം പറഞ്ഞാല്‍ പോരെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തിന് ആവശ്യമായ ചില രേഖകള്‍ ഇനിയും കല്‍ക്കരി മന്ത്രാലയം കൈമാറിയില്ലെന്ന് സി.ബി.ഐ അറിയിച്ചതിനെ തുടര്‍ന്നാണ് ഉടന്‍ രേഖകള്‍ കൈമാറാന്‍ കോടതി ഉത്തരവിറക്കിയത്.
കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസുകളില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തിലുള്ള തീരുമാനം ഉചിതമാകില്ലെന്ന സര്‍ക്കാര്‍ വാദത്തോട് ഇത് സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കുമെന്നും കോടതി നിരീക്ഷിച്ചു.
കല്‍ക്കരി പാടം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സി.ബി.ഐയെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.
https://www.facebook.com/Malayalivartha