പാക് സൈനിക വേഷത്തിലെത്തിയവര്‍; വിവാദ പരാമര്‍ശത്തില്‍ ആന്റണി മാപ്പ് പറയണമെന്ന് ബി.ജെ.പി

പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ പരാമര്‍ശം പാര്‍ലമെന്റില്‍ പുകയുന്നു. പാക് ആക്രമണത്തെ സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് ആന്റണി മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അവകാശ ലംഘനത്തിന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ നോട്ടീസ് നല്‍കി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജാണ് ആന്റണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടത്.
കാശ്‌മീരില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് പാക് സൈനിക വേഷം ധരിച്ചവര്‍ ആണെന്ന ആന്റണിയുടെ പ്രസ്‌താവനയാണ് വിവാദമായിരിക്കുന്നത്.
ആന്റണിയുടെ പ്രസ്‌താവന പാക്കിസ്ഥാന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള അവസരമൊരുക്കിയെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു.
പാക് സൈനികരാണ് ആക്രമണം നടത്തിയത് എന്നാണ് സൈനിക വ്യത്തങ്ങള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതിനുശേഷമാണ് പ്രതിരോധമന്ത്രി പാക് സൈനിക വേഷത്തിലെത്തിയവര്‍ എന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha