സോണി സോറിയുടെ മോചനം ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകള്‍ രംഗത്ത്

മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്‌റ്റു ചെയ്‌ത സോണി സോറിയെന്ന ആദിവാസി യുവതിയുടെ മോചനം ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ ആഴ്‌ച സോണിയുടെ ഭര്‍ത്താവ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സോണിക്ക് പരോള്‍ അനുവദിക്കാന്‍ ഭരണകൂടം തയ്യാറായില്ല.
2011 ഒക്ടോബറിലാണ് മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അധ്യാപികയായിരുന്ന സോണി സോറിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് ജയിലില്‍ ലൈംഗിക പീഡനമുള്‍പ്പെടേയുള്ള ക്രൂര പീഡനങ്ങള്‍ക്ക് സോണി ഇരയായി. സോണിക്കെതിരെ തെറ്റായ കേസുകളാണ് ഫയല്‍ചെയ്യപ്പെട്ടിരിക്കുന്നതെന്ന് വിവിധ വനിതാ ഗ്രൂപ്പുകള്‍ ആരോപിച്ചു. സോണിയുടെ മോചനത്തിനായി വനിതാ സംഘടനകള്‍ ഇന്ന് ജന്ദര്‍ മന്ദറില്‍ പ്രതിഷേധിക്കും
https://www.facebook.com/Malayalivartha