ആക്രമണം നടത്തിയത് പാക് സേന; വിവാദ പ്രസ്‌താവന ആന്റണി തിരുത്തി

ജമ്മുകശ്മീരിലെ പുഞ്ചില്‍ ആക്രമണം നടത്തിയത് പാക് സേനയാണെന്ന് എ.കെ ആന്റണി ലോക് സഭയില്‍ പ്രസ്താവന നടത്തി. പാക് സൈന്യത്തിന്റെ അറിവോ സഹായമോ കൂടാതെ ആക്രമണം സാധ്യമല്ലെന്നും ലഭ്യമായ വിവരങ്ങള്‍ വെച്ചായിരുന്നു ആദ്യത്തെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. ആന്റണിയുടെ പ്രസ്താവന പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് സ്വാഗതംചെയ്തു.
രാജ്യരക്ഷാ മന്ത്രി എ.കെ ആന്റണിയുടെ പ്രസ്‌താവനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്‌തംഭിപ്പിച്ചിരുന്നു. ഇരുസഭകളിലും ആന്റണിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കാശ്‌മീരില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് പാക് സൈനിക വേഷം ധരിച്ചവര്‍ ആണെന്ന ആന്റണിയുടെ ആദ്യ പ്രസ്‌താവനയാണ് വിവാദമായത്.
https://www.facebook.com/Malayalivartha