Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

സുപ്രീംകോടതി ആട്ടിയിറക്കിയിട്ടും.... മണിച്ചനെ രക്ഷിക്കാൻ സർക്കാർ.... മദ്യ രാജാവിന് ഇപ്പോഴും ഡിമാന്റ്.... രഹസ്യ ശുപാർശയുമായി സർക്കാർ

13 MAY 2022 12:56 PM IST
മലയാളി വാര്‍ത്ത

31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനെ ജയിൽമോചിതനാക്കാൻ ശുപാർശയുമായി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ ശുപാർശ, അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചിരിക്കുകയാണ്.മൂന്നാഴ്ചയായിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.അംഗീകാരം ലഭിയ്‌ക്കുന്ന മുറയ്‌ക്ക് മോചനം നൽകും.

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞാണ് മോചനത്തിനുള്ള ശുപാർശ. മണിച്ചനടക്കം വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവു ചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി,മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞ വർഷം വിട്ടയച്ചിരുന്നു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ ലഭിച്ചതിന്റെ 75 ാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മോചനം നൽകുന്നതെന്നാണ് വിശദീകരണം.

കഴിഞ്ഞയാഴ്ച മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചപ്പോൾ മുദ്രവെച്ച കവറിൽ സംസ്ഥാനസർക്കാർ ചില വിവരങ്ങൾ കോടതിയിൽ നൽകാൻ ശ്രമിച്ചു എന്നാൽ മുദ്രവെച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച കോടതി വിവരങ്ങൾ സത്യവാങ്മൂലമായി നൽകാൻ നിർദ്ദേശിച്ചു. പക്ഷേ എന്താണ് ഉള്ളടക്കമെന്ന് വെളിപ്പെടുത്താനാവില്ലെന്നായിരുന്നു സർക്കാറിന്റെ നിലപാട്.

31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാകുകയും 500 പേർ ചികിത്സ തേടുകയും ചെയ്ത സംഭവമാണ് കല്ലുവാതുക്കൽ മദ്യദുരന്തം.
2000 ഒക്ടോബർ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിർമാണത്തിനായി മണിച്ചന്റെ വീട്ടിൽ ഭൂഗർഭ അറകൾ നിർമിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റിൽ മീഥൈൻ ആൽക്കഹോൾ കലർത്തി വതരണം ചെയ്യുകയായിരുന്നു. മണിച്ചന്റെ ഡയറിയിൽനിന്ന് ചില സി.പി.എം. നേതാക്കൾക്കും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർക്കും മാസപ്പടി പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയതും വിവാദമായിരുന്നു.

വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന,ഗൂഢാലോചനയ്‌ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ,തെളിവ് നശിപ്പിക്കൽ,സ്പിരിറ്റ് കടത്തൽ,ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേ കാലത്ത് അനുഭവിച്ചാൽ മതി. ജീവപര്യന്തം ജീവിതാവസാനം വരെയാണെന്നും വിചാരണ ചെയ്ത കൊല്ലം അഡീഷണൽ സെൻസ് കോടതിയുടെ വിധിയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (7 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (34 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (57 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends