Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

കുത്തബ് മിനാറിൽ 1200 ഓളം വർഷം പഴക്കമുള്ള വിഗ്രഹം കണ്ടെത്തി; കുവാത്ത് ഉൽ ഇസ്ലാം എന്ന തൂണിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ എന്താണെന്ന് കണ്ടെത്തി വിദഗ്ധർ, ഏറെ വർഷങ്ങളായുള്ള പരിശ്രമത്തിന് ഇതാ ഫലം... നരസിംഹ സ്വാമിയും ഭക്തൻ പ്രഹ്ലാദനും ഒരുമിച്ച വ്യത്യസ്ത ശിൽപം...

19 MAY 2022 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

വായുമലിനീകരണം രൂക്ഷം...ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ

ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി

ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ

മധ്യപ്രദേശിൽ ഇരുമ്പ് കമ്പികളുമായി പോവുകയായിരുന്ന ട്രാക്റ്റർ ട്രോളി മറിഞ്ഞ് മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം.... ഒരാൾക്ക് പരുക്ക്

ബം​ഗ്ലാദേശിലെ ഭൂചലനത്തിൽ മരണസംഖ്യ ആറായി...

രാജ്യത്തിൻറെ മഹിമ വിളിച്ചോതുന്ന കുത്തബ് മിനാറിൽ പുതിയ ശിൽപം കണ്ടെത്തി. നരസിംഹ സ്വാമിയുടെയും അദ്ദേഹത്തിന്റെ ഭക്തൻ പ്രഹ്ലാദന്റെയും വിഗ്രഹം കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുകയുണ്ടായി. കുത്തബ് മിനാറിലെ കുവാത്ത് ഉൽ ഇസ്ലാം എന്ന തൂണിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ എന്താണെന്ന് കണ്ടെത്താൻ ഏറെ വർഷങ്ങളായി തന്നെ പരിശ്രമം നടന്നുവരുകയാണ്.

എന്നാൽ ആ വിഗ്രഹം ആരുടേതാണെന്ന് കണ്ടെത്തിയെന്നും, അത് നരസിംഹ സ്വാമിയും ഭക്തൻ പ്രഹ്ലാദനും ആണെന്നും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്ടറായ ധരംവീർ ശർമ ചൂണ്ടിക്കാണിക്കുകയുണ്ടായി. 8-9 നൂറ്റാണ്ടുകളിൽ രാജ്യത്ത് ഭരണം നടത്തിയിരുന്ന പ്രതിഹര രാജാക്കന്മാരുടെ കാലത്താണ് ഇത് പണിതത് തന്നെ. വിഗ്രഹത്തിന് 1200 ഓളം വർഷം പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ വിലയിരുത്തൽ. ഈ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ കൂടുതൽ പഠനങ്ങൾക്കായി അയച്ച് കൊടുത്തിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ വിഗ്രഹം പണി കഴിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഇതുവരെ ഹിരണ്യകശിപു എന്ന ദുഷ്ടനെ വധിക്കുന്ന വിഷ്ണുവിന്റെ അവതാരമായ നരസിംഹത്തെ മാത്രമേ നാം കണ്ടിട്ടുള്ളൂ. എന്നാൽ ഹിരണ്യകശിപുവിനെ വധിച്ച ശേഷം നരസിംഹ ഭഗവാന്റെ കോപത്താൽ ഭൂമി മുഴുവൻ കത്തി നശിക്കാൻ ആരംഭിച്ചിരുന്നു. നരസിംഹ സ്വാമിയുടെ യഥാർത്ഥ ഭക്തനായിരുന്ന പ്രഹ്ലാദന് മാത്രമേ അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാൻ സാധിക്കൂ എന്ന് ദേവന്മാർക്ക് മനസിലായി. ഇതേതുടർന്ന് നരസിംഹ സ്വാമിയുട കോപം നിലയ്‌ക്കാൻ വേണ്ടി പ്രഹ്ലാദൻ പ്രാർത്ഥിക്കുകയുണ്ടായി. തന്റെ ശിഷ്യന്റെ പ്രാർത്ഥനയിൽ സന്തുഷ്ടനായ ഭഗവാൻ പ്രഹ്ലാദനെ മടിയിലിരുത്തി സമാധാനിപ്പിക്കുകയാണ് ചെയ്തത്. ഈ വിഗ്രഹമാണ് കുത്തബ് മിനാറിലുള്ളത് എന്ന് ശർമ ചൂണ്ടിക്കാണിച്ചു.

അതേസമയം അഞ്ചാംനൂറ്റാണ്ടിൽ തന്നെ വിക്രമാദിത്യ രാജാവിന്റെ കാലത്ത് സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാൻ വേണ്ടിയാണ് കുത്തബ് മിനാർ പണിതത് എന്ന് ശർമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോപുരത്തിന് 25 ഇഞ്ച് ചെരിവാണുള്ളത്. സൂര്യനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ചെരിച്ച് നിർമ്മിച്ചിരിക്കുന്നത്.

 

 

ജൂൺ 21 ന് സൂര്യസ്തമയത്തിന്റെ സ്ഥാനം മാറുമ്പോൾ കുത്തബ് മിനാറിന്റെ ചെരിവ് കാരണം പ്രദേശത്ത് നിഴൽ വീഴുന്ന സ്ഥാനവും മാറുന്നു. ഇത് ശാസ്ത്രമാണെന്നും പുരാവസ്തു സംബന്ധമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി . വിക്രമാദിത്യമഹാരാജാവ് ഇതെല്ലാം കൃത്യമായി പഠിച്ച് മനസിലാക്കിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (6 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (9 minutes ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (15 minutes ago)

എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ ...  (37 minutes ago)

പള്ളിയിൽനിന്ന് അശ്വാരൂഡ സേന, വാദ്യഘോഷങ്ങൾ, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ  (1 hour ago)

12 കോടി ലഭിച്ചത് പാലക്കാട്ട് വിറ്റ ടിക്കറ്റിന്  (1 hour ago)

.സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം  (1 hour ago)

തൊഴിൽ മേഖലയിൽ നിർണ്ണായകമായ വഴിത്തിരിവുകൾ ഇന്ന് പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യത  (1 hour ago)

രോഗശയ്യയിലായ വീട്ടമ്മയ്‌ക്ക് സഹായവുമായെത്തിയ കൂട്ടുകാരി ...  (1 hour ago)

ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച്  (2 hours ago)

വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം....  (2 hours ago)

വൈസ് ക്യാപ്റ്റനായി അഹമ്മദ് ഇമ്രാൻ ....  (2 hours ago)

കനത്തമഴ തുടരും.... ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്  (2 hours ago)

സൈനികന് വീരമൃത്യു....  (2 hours ago)

ഇറങ്ങി ഓടിക്കോ !!! വോട്ടും ചോദിച്ച് വന്ന സഖാക്കന്മാരെ എറിഞ്ഞോടിച്ച് വോട്ടേസ്, LDF തുലഞ്ഞാൽ കേരളം രക്ഷപ്പെടുമെന്ന് !!!  (13 hours ago)

Malayali Vartha Recommends