Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബീഹാറില്‍ നാളെ ഭാരതയുദ്ധം, ഒന്നാംഘട്ട പ്രചാരണം അവസാനിച്ചു, ആദ്യഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാകും

11 OCTOBER 2015 12:16 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാകും. സംസ്ഥാനത്തെ 243 സീറ്റുകളില്‍ 49 എണ്ണത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ അഞ്ചുവരെ അഞ്ചുഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പുപ്രചാരണം ശനിയാഴ്ച വൈകീട്ട് അവസാനിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ (യുനൈറ്റഡ്), മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്ന വിശാല ഐക്യസഖ്യവും ബി.ജെ.പി, മുന്‍ മുഖ്യമന്ത്രി
ജിതന്റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ എല്‍.ജെ.പി, ഉപേന്ദ്ര കുഷ്വാഹയുടെ ആര്‍.എല്‍.എസ്.പി എന്നിവ അടങ്ങിയ ദേശീയ വികസനസഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടം. സി.പി.എം, സി.പി.ഐ, സി.പി.ഐഎം.എല്‍ (ലിബറേഷന്‍), ആര്‍.എസ്.പി, എസ്.യു.സി.ഐ, ഫോര്‍വേഡ് ബ്‌ളോക് എന്നിവരടങ്ങിയ ഇടത് ബ്‌ളോക്കും ഏതാണ്ടെല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. സമാജ്വാദി പാര്‍ട്ടി, എന്‍.സി.പി, പപ്പുയാദവിന്റെ ജനാധികാര്‍ പാര്‍ട്ടി, മുന്‍ കേന്ദ്രമന്ത്രി നഗ്മണിയുടെ സംരസ് സമാജ് പാര്‍ട്ടി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സങ്മയുടെ നാഷനലിസ്റ്റ് പീപ്ള്‍സ് പാര്‍ട്ടി, മുന്‍ കേന്ദ്രമന്ത്രി ദേവേന്ദ്ര പ്രസാദിന്റെ സമാജ്വാദി ജനതാപാര്‍ട്ടി എന്നിവ ചേര്‍ത്ത് തട്ടിക്കൂട്ടിയ മൂന്നാംമുന്നണി, ബി.എസ്.പി, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച തുടങ്ങിയ കക്ഷികളും രംഗത്തുണ്ട്.
ബിഹാറിന്റെ പിന്നാക്കാവസ്ഥക്ക് പരിഹാരം ഉറപ്പാക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നേരിട്ടിറങ്ങിയാണ് എന്‍.ഡി.എയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. റാലികളിലെല്ലാം വന്‍ പങ്കാളിത്തമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തുല്യമായ മോദിതരംഗം സംസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സംസ്ഥാനത്ത് 40ലേറെ റാലികളില്‍ മോദി പ്രസംഗിക്കും. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേട്ടങ്ങളും പിന്നാക്ക മുസ്ലിം രക്ഷകനെന്ന ലാലുവിന്റെ ഇമേജുമാണ് മഹാസഖ്യം വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യോഗങ്ങളില്‍ മികച്ച പങ്കാളിത്തമുണ്ടായത് സംസ്ഥാനത്ത് മരണശയ്യയിലായ കോണ്‍ഗ്രസിന് തെല്ലുജീവന്‍ പകര്‍ന്നിട്ടുണ്ട്. അഭിപ്രായവോട്ടെടുപ്പുകളുടെ ഫലം പലവിധമെങ്കിലും എന്‍.ഡി.എ സഖ്യം അധികാരം നേടുമെന്നാണ് കൂടുതല്‍ സര്‍വേകള്‍ സൂചിപ്പിച്ചത്. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതല്‍പേരും ആഗ്രഹിക്കുന്നത് നിതീഷികുമാറിനെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (3 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (7 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (9 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (42 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (53 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends