കരി മഷി ആക്രമണത്തെ കുറ്റപ്പെടുത്തി എല്‍.കെ. അഡ്വാനി: കുല്‍ക്കര്‍ണിക്കു നേരെയുള്ള അതിക്രമം അസഹിഷ്ണുതയുടേത്

ഒബ്‌സര്‍വര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ചെയര്‍മാനും തന്റെ മുന്‍ സഹപ്രവര്‍ത്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിക്കു നേരെ ശിവസേന നടത്തിയ കരി മഷി ആക്രമണത്തെ കുറ്റപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. മറ്റുള്ളവരുടെ വ്യത്യസ്തമായ അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത വര്‍ധിക്കുന്നതാണ് ഇത്തരം സംഭവങ്ങളിലൂടെ കാണിക്കുന്നതെന്ന് അഡ്വാനി കുറ്റപ്പെടുത്തി.
പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നതിന് മുന്‍പ്, പരിപാടിയുടെ മുഖ്യ സംഘാടകന് നേരെ ശിവസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗം നടത്തിയിരുന്നു. പരിപാടിയുടെ മുഖ്യസംഘാടകനും ഒബ്‌സര്‍വര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്‌ടേഷേന്‍ ചെയര്‍മാനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ വീടിന് മുന്നിലെത്തിയ ഒരു സംഘമാളുകള്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും മുഖത്തും ദേഹത്തും കരി ഓയില്‍ ഒഴിക്കുകയുമായിരുന്നുവെന്ന് കുല്‍ക്കര്‍ണി പറഞ്ഞു.
എട്ടോളം ശിവസേന പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. അതേ സമയം സംഭവത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ച് പുസ്തകം പ്രകാശനം ചെയ്തു. സംഭവം തീര്‍ത്തും അപലപനീയമാണെന്ന് ഖുര്‍ഷിദ് മഹമൂദ് കസൂരി പറഞ്ഞു. തനിക്ക് വൈകാരിക ബന്ധമുളള നഗരമായതിനാലാണ് മുംബൈയില്‍ വച്ച് പുസ്തക പ്രകാശനം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തക പ്രകാശനം തടസപ്പെടുത്തരുതെന്നും ശിവസേനയുടെ ഭീഷണി പിന്‍വലിക്കണമെന്നും സുധീന്ദ്ര കുല്‍ക്കര്‍ണ്ണി ശിവസേന നേതാവ് ഉദ്ധവ് താക്കറെയോട് അഭ്യര്‍ഥിച്ചിരുന്നു. നയ്തര്‍ എ ഹോക്ക് നോര്‍ എ ഡവ്: ആന്‍ ഇന്‍സൈഡര്‍ അക്കൗണ്ട് ഓഫ് പാക്കിസ്ഥാന്‍സ് ഫോറിന്‍ പോളിസി എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങ് വര്‍ളി നെഹ്‌റു സെന്ററിലാണ് നിശ്ചയിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























