വിമാനത്തിൽ കനത്ത പുക, പറന്നുയർന്ന സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി
ക്യാബിനകത്ത് പുക കണ്ടതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. പറന്നുയർന്നതിന് പിന്നാലെ വിമാനം ഡൽഹിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് ഉടർ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha