പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനു മുമ്പ് മരിച്ചയാള്‍ ചാടി എഴുന്നേറ്റു

മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയയാള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു തൊട്ടുമുമ്പ് എഴുന്നേറ്റു. മുംബൈയിലെ സിയോണ്‍ ആശുപത്രിയിലാണു ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്.
ഇന്നലെ രാവിലെ 11.15ന് സിയോണ്‍ പോലീസിന് സുലോചനഷെട്ടി മാര്‍ഗിലെ എസ്ടി ബസ് സ്‌റ്റോപ്പില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് 10 മിനിട്ടിനകം പോലീസെത്തി ഇയാളെ സമീപത്തുള്ള ലോകമാന്യതിലക് ജനറല്‍ ആശുപത്രി (സിയോണ്‍ ആശുപത്രി)യില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രോഹന്‍ റോഹേക്കര്‍ എത്തി പള്‍സ് നോക്കിയശേഷം ഇയാള്‍ മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം വെള്ളത്തുണികൊണ്ട് മൂടുകയും കാഷ്വാലിറ്റി രജിസ്റ്ററില്‍ മരണം രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനുശേഷം സ്‌ട്രെച്ചറില്‍ കിടത്തിയ മൃതദേഹം മോര്‍ച്ചറിയിലേക്കും അവിടെനിന്ന് പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കും കൊണ്ടുപോയി. അപ്പോഴാണ് സ്‌ട്രെച്ചറില്‍ മൃതദേഹം തള്ളിക്കൊണ്ടുപോവുകയായിരുന്നു അറ്റന്‍ഡര്‍മാര്‍ മൃതദേഹം ശ്വാസമെടുക്കുന്നത് കണ്ടത്. പോസ്റ്റ്‌മോര്‍ട്ടം ടേബിളിനടുത്തെത്തുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ എഴുന്നേറ്റു. അറ്റന്‍ഡര്‍മാര്‍ വിവരം ഉടന്‍ കാഷ്വാലിറ്റിയില്‍ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍ ഓടിയെത്തി വാര്‍ഡിലേക്ക് മാറ്റി. തുടര്‍ന്ന് രോഗി മരിച്ചെന്ന് രേഖപ്പെടുത്തിയ റെക്കോര്‍ഡുകളെല്ലാം ആശുപത്രി അധികൃതര്‍ നശിപ്പിച്ചു.
ഈ സമയത്താണ് പോലീസ് ഇയാളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ക്കായി വീണ്ടും ആശുപത്രിയിലെത്തിയത്. എന്നാല്‍ മരിച്ചെന്ന് കരുതിയയാള്‍ ചികിത്സയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ അസ്വാഭിവികതയൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ രോഗിയുടെ പള്‍സ് തീരെ ഇല്ലാതാവുന്ന സാഹചര്യം പലപ്പോഴുമുണ്ടാവാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരിച്ച് ജീവിച്ചയാളുടെ മറ്റു വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























