നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി

കാശ്‌മീരിലെ കുപ്‌വാരയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. നുഴഞ്ഞു കയറ്റക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്‌പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്‌ച പുലര്‍ച്ചെയാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. നിയന്ത്രണ രേഖയില്‍ അതിക്രമിച്ചുകടന്ന് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം നിയന്ത്രണ രേഖയിലൂടനീളം ഇന്ത്യന്‍ പട്ടാളം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
https://www.facebook.com/Malayalivartha