സൂര്യനെല്ലി കേസ് : പെണ്‍കുട്ടിയ്ക്ക് രക്ഷപ്പെടാന്‍ അവസരം ഉണ്ടായിട്ടും എന്ത് കൊണ്ട് രക്ഷപ്പെട്ടില്ലെന്ന് സുപ്രീം കോടതി

സൂര്യനെല്ലി പീഡന കേസിലെ പ്രതികള്‍ക്ക് ജാമ്യമനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുളള ബഞ്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ തളളിയത്. പെണ്‍കുട്ടിക്കെതിരെയും കോടതി വിമര്‍ശനമുന്നയിച്ചു. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. പക്ഷേ അത് ഉപയോഗിച്ചില്ല. അതിനാല്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
കോടതിയില്‍ പ്രതികള്‍ ഉന്നയിച്ചിരുന്ന ചില ആരോപണങ്ങളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി പെണ്‍കുട്ടിക്കെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന നിരീക്ഷണം നടത്തിയത്. കേസിലെ പ്രധാന പ്രതിയായ ധര്‍മരാജന്‍ ഉള്‍പ്പെടെ 27 പേരാണ് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കല്‍ അടുത്ത മാര്‍ച്ചിലേക്കു മാറ്റിവച്ചു.
സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനും കേസിലെ അഞ്ച് പ്രതികള്‍ക്കും നോട്ടീസ് അയക്കാന്‍ തൊടുപുഴ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കുര്യനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പീരുമേട് മുന്‍സിഫ് കോടതി തള്ളിയതിനെതിരെ പെണ്‍കുട്ടി നല്‍കിയ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ചാണ് കോടതി നടപടി. മെയ് 29ന് കേസ് വീണ്ടും പരിഗണിക്കും.
. അന്നേ ദിവസം പ്രധാനപ്രതി ധര്‍മ്മരാജനെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇതേകേസില്‍ കുര്യനെതിരെ നേരത്തെ അന്വേഷണം നടത്തിയിരുന്നെന്ന് ചൂണ്ടികാണിച്ചാണ് ഹരജി മുന്‍സിഫ് കോടതി തള്ളിയത്. നിയമനടപടികള്‍ പാലിക്കാതെയാണ് ഹരജി നിരസിച്ചതെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി മേല്‍ക്കോടതിയിലെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























