Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...

നിതി ആയോഗ് വന്‍ ചതിയായി : ആകെ ആശയക്കുഴപ്പം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവതാളത്തില്‍

14 OCTOBER 2015 07:46 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി

മോദിയുടെ പദ്ധതികള്‍ താളം തെറ്റുന്നു. ആസൂത്രണകമ്മിഷനു പകരം രൂപീകൃതമായ നിതി ആയോഗിലെ ആശയക്കുഴപ്പം മൂലം കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ അവതാളത്തില്‍. ഏതൊക്കെ പദ്ധതികള്‍ തുടരുമെന്നോ ഏതിനൊക്കെ സഹായം ലഭിക്കുമെന്നോ അറിയാതെ വലയുകയാണു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. നിതി ആയോഗ് നിലവില്‍വന്നശേഷം കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിമാരുടെ ഉപസമിതി രൂപീകരിച്ചെങ്കിലും യോഗം ചേര്‍ന്നിട്ടു നാലുമാസത്തിലേറെയായി.
വ്യക്തമായ രൂപരേഖയാകാത്തതിനാല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകാത്ത അവസ്ഥയിലാണു കേരളം. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും പദ്ധതികള്‍ക്കു സംസ്ഥാനവിഹിതം നല്‍കാന്‍ ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍പ്രവര്‍ത്തനം സംബന്ധിച്ച് ആശങ്ക ശക്തം. മേക്ക് ഇന്‍ ഇന്ത്യയുള്‍പ്പെടെ പല പദ്ധതികളും നിതി ആയോഗിലെ ആശയക്കുഴപ്പം മൂലം തകിടംമറിയുന്നു.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യപരിഷ്‌കാരമായ നിതി ആയോഗിന് ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. നിതി ആയോഗിനു കീഴില്‍ പ്രധാനമായും മൂന്നു സമിതികളാണു വിവിധ പദ്ധതികള്‍ പരിശോധിക്കാന്‍ രൂപീകരിച്ചത്. നൈപുണ്യവികസനം, സ്വച്ഛഭാരത്, കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ എന്നിവയ്ക്കായി മൂന്നു മുഖ്യമന്ത്രിതലസമിതികള്‍ രൂപീകരിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്റെ നേതൃത്വത്തിലാണു കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ തീരുമാനിക്കുന്ന സമിതി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കൂടാതെ രാജസ്ഥാന്‍, അരുണാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, മണിപ്പുര്‍, നാഗാലാന്‍ഡ്, തെലങ്കാന, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരും ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറും സമിതിയില്‍ അംഗങ്ങളാണ്.
നിലവിലുള്ള 72 കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ മുപ്പതായി ചുരുക്കാന്‍ സമിതി തീരുമാനിച്ചിരുന്നു. പദ്ധതികളെ കോര്‍ എന്നും സാമൂഹികസുരക്ഷയെന്നും രണ്ടായി തിരിച്ചു. കോര്‍ പദ്ധതികളില്‍ വരുന്നതു ദേശീയവികസനപദ്ധതികളാണ്. തൊഴിലുറപ്പ്, സ്വച്ഛഭാരത്, ഉച്ചഭക്ഷണപദ്ധതി തുടങ്ങിയവ ഇതിലുള്‍പ്പെടും. കോര്‍ പദ്ധതികളില്‍ പലതരം ഫണ്ടിങ്ങിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. തീരുമാനമെടുക്കാന്‍ കഴിഞ്ഞ ജൂലൈ 13നു ചേരാനിരുന്ന യോഗം നടന്നില്ല.
കരടുരൂപരേഖയ്ക്കു കേരളം അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ദേശീയ കൃഷി വികാസ് യോജനപോലുള്ള പദ്ധതികളില്‍ ചീഫ് സെക്രട്ടറിമാരും നിതി ആയോഗ് പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയുണ്ടാക്കണമെന്നും സംസ്ഥാനങ്ങള്‍ തയാറാക്കി നല്‍കുന്ന പദ്ധതികള്‍ പരിശോധിച്ചു ധനസഹായം തീരുമാനിക്കണമെന്നുമുള്ള നിര്‍ദേശം ഇതില്‍പ്പെടും. എന്നാല്‍ ഉപസമിതിപോലും ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍ പദ്ധതികള്‍ ത്രിശങ്കുവിലാണ്.
കേരളത്തിന് 20,000 കോടിയിലേറെ രൂപയുടെ വാര്‍ഷികപദ്ധതിയാണുള്ളത്. 7000 കോടിയോളം രൂപയുടെ കേന്ദ്രാവിഷ്‌കൃതപദ്ധതികളുമുണ്ട്. കേന്ദ്രാവിഷ്‌കൃതപദ്ധതികളോടു കേരളത്തിനു പൂര്‍ണതാല്‍പര്യമില്ലെങ്കിലും തൊഴിലുറപ്പ്, അംഗന്‍വാടികളുടെ നടത്തിപ്പ്, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങി നിരവധി പദ്ധതികള്‍ കേരളം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. മുന്‍ ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴേ കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ ഇല്ലാതാകുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇവയ്ക്കുള്ള ഫണ്ടും സംസ്ഥാനവിഹിതത്തില്‍ ലയിപ്പിക്കുകയായിരുന്നു. അന്നുയര്‍ന്ന ആശങ്ക നിതി ആയോഗ് വന്നതോടെ ശക്തമായി. പദ്ധതികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിമാരുടെ ഉപസമിതി രൂപീകരിച്ചതായിരുന്നു ഏകആശ്വാസം. കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു പറഞ്ഞിരുന്നതെങ്കിലും അതു നടക്കാത്തതുകൊണ്ട് ആശയക്കുഴപ്പത്തിലാണു കേരളം. കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ രൂപീകരിക്കാനുള്ള സമിതി മൂന്നുതവണ കൂടിയെങ്കിലും സ്വച്ഛഭാരത്, നൈപുണ്യവികസനസമിതികള്‍ ചേര്‍ന്നിട്ടില്ല. നൈപുണ്യവികസനസമിതി ചേര്‍ന്ന് നയം രൂപീകരിക്കാത്തതിനാല്‍ മോഡിയുടെ സ്വപ്‌നപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യതന്നെ അവതാളത്തിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (6 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (9 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (13 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (15 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (48 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (59 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (2 hours ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

Malayali Vartha Recommends