വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; പാക്കിസ്ഥാനെതിരെ ലോക്‌സഭ പ്രമേയം പാസാക്കി

പാക്കിസ്ഥാനെതിരെ ലോക്‌സഭയില്‍ പ്രമേയം പാസാക്കി. നിയന്ത്രണ രേഖയ്‌ക്കു സമീപം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന്റെ നടപടിയെ അപലപിച്ചാണ് പ്രമേയം. ഇന്ത്യ അതിര്‍ത്തിയില്‍ കടന്നാക്രമണം നടത്തുകയാണെന്ന പാക്കിസ്ഥാന്റെ പ്രമേയം ഇന്ത്യ തള്ളി. പാക്കിസ്ഥാന്‍ അസംബ്ലിയുടെ പ്രമേയം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഇന്ത്യയുടെ സംയമനം ദൗര്‍ബല്യമായി കരുതരുതെന്നും ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഐകകണ്‌ഠേനയാണ് പ്രമേയം ലോക്‌സഭയില്‍ പാസായത്. പ്രമേയത്തിനുശേഷം സഭ പിരിയുന്നതിനായും തിങ്കളാഴ്‌ച സഭചേരുമെന്നും സ്‌പീക്കര്‍ മീരാകുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha