Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

ആ സംഭവം നിര്‍ഭാഗ്യകരം... ദാദ്രി സംഭവത്തില്‍ നിലപാടറിയിച്ച് മോഡി, സംഭവം ദൗര്‍ ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങളെ ബിജെപി അനുകൂലിക്കുന്നില്ലെന്നും മോഡി

14 OCTOBER 2015 10:23 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി

ദാദ്രി സംഭവത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി നിലപാടറിയിച്ച് രംഗത്തെത്തി. സംഭവം ദൗര്‍ ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങളെ ബിജെപി അനുകൂലിക്കുന്നില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണ്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് എന്താണെന്നും മോദി ചോദിച്ചു. പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ ഗൂലാം അലിയുടെ സംഗീത പരിപാടി മാറ്റി വെക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിനെയും രാഷ്ട്രീയ വത്കരിക്കാനാണ് പലരും ശ്രമിക്കുന്നത്. കപട മതേതരവാദത്തെ എതിര്‍ത്ത് തോല്‍്പിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്ന സംശയം ആരോപിച്ചു അമ്പതുകാരന്‍ മുഹമ്മദ് അഖ്‌ലാഖിനെ ഒരു ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ വ്യക്തമായ വര്‍ഗീയ ആസൂത്രണമാണെന്ന് ഇതിന് മുമ്പ് കണ്ടെത്തിയിരുന്നു. ബീഫ് നിരോധിച്ചിട്ടില്ലാത്ത സംസ്ഥാനമാണു യുപിയെങ്കിലും കൊലപാതകികളെ പിടികൂടുന്നതിലേറെ കൊല്ലപ്പെട്ടയാളുടെ ഫ്രിഡ്ജിലെ മാംസം രാസപരിശോധനയ്ക്കു അയയ്ക്കാന്‍ പോലീസ് കാട്ടിയ താത്പര്യവും ശ്രദ്ധേയമായി.
മാംസാഹാരം കഴിക്കാത്ത ശുദ്ധ വെജിറ്റേറിയനായിരുന്ന മഹാത്മാഗാന്ധിയെ വധിച്ച അതേ വര്‍ഗീയ ഫാസിസമാണു ഇറച്ചി കഴിച്ചെന്ന ആരോപണത്തില്‍ മുഹമ്മദിന്റെ കൊലപാതകത്തിനു പിന്നിലെന്നതാണു വിരോധാഭാസം. വീട്ടിലെ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നതു ആട്ടിറച്ചിയായിരുന്നുവെന്നും ബീഫ് അല്ലെങ്കില്‍ നിങ്ങള്‍ കൊന്ന എന്റെ ഉപ്പയെ തിരിച്ചുതരാന്‍ കഴിയുമോ എന്നുമുള്ള മുഹമ്മദിന്റെ മകള്‍ സാജിദയുടെ ചോദ്യവും പ്രസക്തമാണ്. ഓരോ ഇന്ത്യക്കാരന്റെയും മനഃസാക്ഷിയോടുള്ള ചോദ്യമാണിത്.
കല്ലും വടികളുമായി പാഞ്ഞെത്തിയ നാട്ടുകാര്‍ ഇവരുടെ വീടു കുത്തിപ്പൊളിക്കുകയും ആ സമയം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ പോലും ആക്രമിക്കുകയും ചെയ്തു. മുഹമ്മദിനെ തല്ലിക്കൊന്ന വര്‍ഗീയവാദികള്‍ 22കാരനായ മകനെയും ക്രൂരമായി മര്‍ദിച്ചു. മുഹമ്മദിന്റെ പ്രായമായ അമ്മയും ഭാര്യയും മകളും അടങ്ങുന്ന വീട്ടിലെ സ്ത്രീകളെ ഭീഷണിപ്പെടുത്താനും മര്‍ദിക്കാനും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കാനും മറന്നില്ല. തിങ്കളാഴ്ച രാത്രിയാണു സംഭവം.
വീട്ടിലേക്ക് ഇരച്ചുകയറിയ ഒരുസംഘം ക്രൂരമായ ആക്രമണം നടത്തുകയായിരുന്നുവെന്നു മുഹമ്മദിന്റെ ഭാര്യ പറയുന്നു. അക്രമികള്‍ മുഹമ്മദിന്റെ തലയ്ക്കാണ് ആദ്യം അടിച്ചത്. ചുടുകട്ട, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മുഹമ്മദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. വീട്ടില്‍ ഉണ്ടായിരുന്നത് ആട്ടിറച്ചിയാണെന്നു മുഹമ്മദിന്റെ മകള്‍ സാജിദ പോലീസിനോടു പറഞ്ഞു. ഫ്രിഡ്ജിലെ ഇറച്ചി പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 30 വര്‍ഷമായി ദാദ്രി ഗ്രാമത്തില്‍ താമസിക്കുന്ന കുടുംബത്തിനാണു ദുരനുഭവമുണ്ടായത്.

സര്‍ക്കാരിന്റെയും ഹിന്ദുത്വ വര്‍ഗീയവാദികളുടെയും കണക്കുകളില്‍ വെറും ഒരാള്‍ കൊല്ലപ്പെട്ട തീര്‍ത്തും ഒറ്റപ്പെട്ട സംഭവം മാത്രമെന്നു വിശേഷിപ്പിക്കപ്പെടും. പക്ഷേ, ദാദ്രി സംഭവത്തിന്റെ അലയൊലി രാജ്യത്താകെ കോടിക്കണക്കിനു ന്യൂനപക്ഷങ്ങളില്‍ അസ്വസ്ഥതയും ഭയാശങ്കകളും സൃഷ്ടിക്കാന്‍ സംഭവം കാരണമാകുമെന്നതാണു പുതിയ തന്ത്രത്തിന്റെ അന്തിമഫലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (9 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (14 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (27 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (34 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (37 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (41 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (43 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends