എഴുത്തുകാരുടെ ലക്ഷ്യം മോഡിയെ അപകീര്‍ത്തിപ്പെടുത്തലാണെന്ന് അനുപം ഖേര്‍

പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുത്താനാണ് ചില എഴുത്തുകാര്‍ ശ്രമിക്കുന്നതെന്ന് ചലച്ചിത്രതാരം അനുപം ഖേര്‍. തികച്ചും രാഷ്ട്രീയപ്രേരിതമായ കാര്യങ്ങളാണ് നടക്കുന്നത്. യു.പിയിലെ വയോധികനെ തല്ലിക്കൊന്നത് പോലെയുള്ള അനിഷ്ടസംഭവങ്ങള്‍ രാജ്യത്ത് ആദ്യമായിട്ടല്ല നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണിത്. തിരിച്ചുകൊടുക്കണമെന്നുള്ളവര്‍ എല്ലാം തിരിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്.പലരും പറയുന്നത് തന്റെ ഭാര്യ ബി.ജെ.പിയിലായതുകൊണ്ടാണ് അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നതിനെ താന്‍ വിമര്‍ശിക്കുന്നതെന്നാണ്. എന്നാല്‍ താന്‍ സ്വതന്ത്രമായിട്ടാണ് അഭിപ്രായം പറയുന്നത്. ഗുലാം അലിയുടെ കാര്യം വ്യത്യസ്തമാണ്. അദ്ദേഹം ഒരു കലാകാരനാണ്.
കസൂരി മുന്‍ വിദേശകാര്യമന്ത്രിയാണ്. പാകിസ്താനില്‍ ഒരു പാട് കലാകാരന്മാര്‍ സിനിമയിലുണ്ട്. പാകിസ്താനില്‍ നാടകം അവതരിപ്പിക്കാന്‍ എന്നെ അനുവദിച്ചില്ല. ഒരുപാട് തവണ അപേക്ഷ നല്‍കി പക്ഷേ വിസ അനുവദിച്ചില്ല. തസ്‌ലീമ നസ്‌റീനെതിരായ ആക്രമണത്തിന്റെ പേരില്‍ ആരെങ്കിലും അവാര്‍ഡുകള്‍ തിരിച്ചുകൊടുത്തോയെന്നും അദ്ദേഹം ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























