ഡല്‍ഹി ഗവണ്‍മെന്റ് വിഐപി ചികിത്സ മതിയാക്കുന്നു

രാജ്യ തലസ്ഥാനത്തുള്ള എല്ലാ ഗവണ്‍മെന്റ് ആശുപത്രികളില്‍ നിന്നും വിഐപി ചികിത്സാ സംസ്‌കാരം അവസാനിപ്പി്ക്കാന്‍ നടപടി എടുക്കുമെന്ന് ഡല്‍ഹി ആരോഗ്യവകുപ്പു മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഒമ്പതാമത് ആരോഗ്യ ഇന്‍ഷുറന്‍സ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഒരേ രീതിയിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. ആരോഗ്യ സുരക്ഷാ മേഖലയില്‍ പ്രതിവര്‍ഷം 4000 കോടി രൂപയാണ് ചെലവിടുന്നതെങ്കിലും അവ ലക്ഷ്യങ്ങളിലെത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ മേഖലയ്ക്കും ഇടയിലുള്ള വിശ്വാസം വര്‍ദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിലയിരുത്തി. എന്നാല്‍ മാത്രമേ ആരോഗ്യ രംഗത്തെ പശ്ചാത്തല സൗകര്യ വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് 500 മൊഹല്ല ക്ലിനിക്കുകള്‍ തുടങ്ങാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























