എയ്ഡഡ് അധ്യാപകര്‍ ജനപ്രതിനിധികളായാല്‍ ലീവെടുക്കണം: ബാലാവകാശ കമ്മീഷന്

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ സ്‌കൂളില്‍ നിന്ന് ലീവെടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് ഈ നിര്‍ദ്ദേശം നല്‍കുന്നതെന്ന് കമ്മിഷന്‍ അധ്യക്ഷ ശോഭ കോശി പറഞ്ഞു. കുട്ടികളുടെയം മാതാപിതാക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഈ ഇടപെടല്‍.
എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. ജനപ്രതിനിധിയായാല്‍, സ്‌കൂളിലെ ജോലിയും മെമ്പറുടെ ജോലിയും ഒരുമിച്ച് കൊണ്ടുപോകാം. എന്നതാണ് നിലനില്‍ക്കുന്ന രീതി.
പഞ്ചായത്തിലേയോ, മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേയോ ജോലി മുഴുവന്‍ സമയമെടുത്ത് ചെയ്യേണ്ടതില്ല. അപ്പോള്‍ അധ്യാപനവും ഒപ്പം കൊണ്ടുപോകാം എന്നതാണ് ഈ കീഴ്‌വഴക്കത്തിന് പിന്നിലെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പലപ്പോഴും അധ്യാപകര്‍ പിന്നെ സ്‌കൂളിലേക്ക് തിരിഞ്ഞ് നോക്കാറില്ല. ശമ്പളം വാങ്ങാനായി വല്ലപ്പോഴും എത്തും. ഇത് സംബന്ധിച്ച് കുട്ടികളുടെ പരാതി ബാലാവകാശ കമ്മീഷന് ലഭിച്ചു.
സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും എന്ന പ്രതീക്ഷയിലാണ് കമ്മീഷന്‍. ഇത് സംബന്ധിച്ച് കുട്ടികള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിലും, കമ്മീഷന്റെ തീരുമാനം നിര്‍ണ്ണായകമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























