ഗാന്ധിയനും മലയാളിയുമായി പി.വി രാജഗോപാലിന് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്‌കാരം

ഗാന്ധിയനും മലയാളിയുമായ പി.വി രാജഗോപാലിന് ഇന്ദിരാഗാന്ധിദേശീയോദ്ഗ്രഥന പുരസ്‌കാരം. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവര്‍ക്ക് എ.ഐ.സി.സി. നല്‍കുന്ന പുരസ്‌കാരമാണിത്.
പത്തു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന ഈ പുരസ്‌കാരം ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ 31 ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സമ്മാനിക്കും. ദോശീയോദ്ഗ്രഥനത്തില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തിയാണ് രാജഗോപാലെന്ന് പുരസ്‌കാരം നിര്‍ണായക സമിതി വിലയിരുത്തി.
കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയാണ് രാജഗോപാല്‍ അക്രമങ്ങളും അരക്ഷിതാവസ്ഥയും പെരുകുന്നതിനുള്ള കാരണം ഭൂമിയിലിലാത്തതാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആദിവാസികള്‍ക്കും ദഴളിതര്‍ക്കും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ മുന്നിട്ടിറങ്ങി. ഇതിനായി ഏകതാ പരിഷത്ത് എന്ന സംഘടനയും രൂപവത്കരിച്ചു. ആദിവാസികളുടെയും ഭൂരഹിതരുടെയും അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള പദയാത്രാ പ്രക്ഷോഭങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കാല്‍ലക്ഷം പേരെ അണിനിരത്തി ഗ്വാളിയോറില്‍ നിന്ന് ഡല്‍രഹിയിലേക്ക് 2007 ല്‍ നടത്തിയ ജനാദേശ് പദയാത്രയെ തുടര്‍ന്നാണ് ദേശീയ ഭൂപരിഷ്‌ക്കരണ കൗണ്‍സില്‍ രൂപവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ദേശീയ ഭൂപരിഷ്‌ക്കരണനയം ആവിഷ്‌ക്കരിക്കുമെന്നും അന്നത്തെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഇതു പാലിക്കപ്പെടാത്തതിനാല്‍ 2012 ല്‍ അദ്ദേഹം ഝന സത്യാഗ്രഹ യാത്രയും സംഘടിപ്പിച്ചു. ഈ സമരം ആഗ്രയില്‍ ഒത്തു തീര്‍ന്നു,
ചമ്പല്‍ കൊള്ളക്കാരെ അക്രമത്തില്‍ നിന്ന് ഗാന്ധിയന്‍ പാതയിലേക്ക് പരിവര്‍ത്തനം ചെയ്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് രാജഗോപാല്‍ ഏറെ ശ്രദ്ധേയനായത്. ചമ്പല്‍ കൊള്ളക്കാരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനെ കൊണ്ട് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























