ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്‌മണ്ണ് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി; പാക്കിസ്ഥാന്റെ കടന്നാക്രമണം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും

പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്വാതന്ത്ര്യദിന പ്രസംഗം. അയല്‍ രാജ്യങ്ങളുമായി ഊഷ്‌മളമായ ബന്ധം ആഗ്രഹിക്കുന്ന ഇന്ത്യ പക്ഷേ, പാക്കിസ്ഥാന്റെ കടന്നാക്രമണം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 67ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക് മണ്ണ് ഉപയോഗിക്കരുത്. ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ ജനത മുഴുവന്‍ ഉത്തരാഖണ്‌ഡിലെ പ്രളയം ദുരിതം വിതച്ച ജനങ്ങള്‍ക്കൊപ്പമാണ്. ഉത്തരാഖണ്‌ഡിനെ പൂര്‍വസ്ഥിതിയിലാക്കുന്നതിനാക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ആധുനിക ഇന്ത്യയുടെ നിര്‍മാണത്തിന് യുപിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന്റെ അഭിമാനസ്‌തംഭമാണെന്നു പറഞ്ഞ അദ്ദേഹം മുംബൈയിലെ മുങ്ങിക്കപ്പല്‍ ദുരന്തം ദൗര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ടു. നാവികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. ദാരിദ്ര്യത്തിന്റെ തോത് അളക്കുന്നത് ദുഷ്‌കരമാണ് എന്നാല്‍ 2004നുശേഷം ദാരിദ്ര്യത്തിന്റെ തോതില്‍ കുറവു വന്നിട്ടുണ്ടെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി മാതൃ, ശിശു മരണ നിരക്ക് ഗണ്യമായി കുറഞ്ഞു. അതുപോലെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് പോളിയോ നിര്‍മാര്‍ജനം ചെയ്യാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ബീഹാറില്‍ ഉണ്ടായതു പോലുള്ള ഒരു ദുരന്തംകൂടി ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha