Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

ധാരാപുരം ഗ്രാമവാസികളുടെ സെല്‍വണ്ണനായി ആട് ആന്‍ണി, സര്‍ക്കാരിനെ പറ്റിച്ച് ഡ്രൈവിങ് ലൈസന്‍സും ബാങ്ക് അക്കൗണ്ടും നേടി വേഷങ്ങള്‍ ആടിയത് വര്‍ഷങ്ങള്‍

15 OCTOBER 2015 12:09 PM IST
മലയാളി വാര്‍ത്ത.

More Stories...

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി

പാന്റ്‌സും ഫുള്‍ സ്ലീവ് ഷര്‍ട്ടും ധരിച്ച് സ്യൂട്ട്‌കേസും തൂക്കി വരികയും പോകുകയും ചെയ്യുന്ന, ഇടയ്ക്കു കാറില്‍ വിലസുന്ന ബിസിനസുകാരന്‍ \'സെല്‍വരാജി\'നെ ധാരാപുരം ഗ്രാമവാസികള്‍ വിളിച്ചിരുന്നത് സെല്‍വണ്ണനെന്നായിരുന്നു. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് നടക്കുന്ന ആട് ആന്റണിയെന്ന സെല്‍വരാജിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ആരോടും അത്രകണ്ട് അടുക്കാന്‍ പോകാതിരുന്ന ആ സെല്‍വരാജ് ആട് ആന്റണി എന്ന, കേരള പൊലീസ് തേടുന്ന ക്രിമിനലാണെന്ന് ആരുമറിഞ്ഞില്ല. പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്നശേഷം രക്ഷപ്പെട്ട ആട് ആന്റണിയുടെ ജീവിതം അതീവ സാഹസികമായിരുന്നു.
ഏതു നിമിഷവും വിലങ്ങു വീഴാമെന്ന ഭീഷണിക്കു നടുവിലും പേടി പുറത്തുകാട്ടാതെ വിവിധ വേഷങ്ങള്‍ ആട് ആടിത്തീര്‍ത്തു.
പൊലീസ് തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ ആട് ആന്റണി ശപഥമെടുത്തു. ഇനിമുതല്‍ യാത്രയ്ക്കു മുന്‍പു പ്രമുഖ പത്രങ്ങള്‍ വായിക്കും. അതില്‍ തന്നെപ്പറ്റി വാര്‍ത്തയോ പടമോ ഉണ്ടെങ്കില്‍ അന്നു യാത്ര വേണ്ടെന്നുവയ്ക്കും. രാജ്യത്തു പലയിടത്ത് ഒളിവില്‍ താമസിച്ചപ്പോഴും മലയാള പത്രങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നതു ശീലമാക്കി. മണിയന്‍പിള്ളയെ കുത്തിക്കൊന്നശേഷം മുങ്ങിയ ആട് ആന്റണി നേരെ പോയതു തിരുവനന്തപുരം വഴി വേളാങ്കണ്ണിയിലേക്ക്.
പിന്നെ തിരുപ്പതി, പുട്ടപര്‍ത്തി, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കഴിഞ്ഞു. കൂടെയുണ്ടായിരുന്ന സൂസനുമൊത്തു നേപ്പാളിലേക്കു പോയെങ്കിലും ദിവസങ്ങള്‍ക്കകം മടങ്ങി. പിന്നീട് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ വഴി ഷിര്‍ദിസായിയിലെത്തി. പിന്നീടു തിരുപ്പൂരിലെത്തിയ ആട് ആന്റണി അവിടെ തുണിമില്ലില്‍ ദിവസം 200 രൂപ ശമ്പളത്തിനു ജോലിക്കു കയറി. ഇതിനിടയ്ക്കു സ്‌കൂട്ടര്‍ ഇടിച്ച് നട്ടെല്ലിനു പരുക്കേറ്റു നാലു ദിവസം അവിടത്തെ സ്വകാര്യ ആശുപത്രിയില്‍ കിടന്നു. അപകടവിവരം ആശുപത്രിയില്‍നിന്നു ലോക്കല്‍ പൊലീസിനെ അറിയിക്കാതിരിക്കുന്നതില്‍ ആട് വിജയിച്ചു. കുറെനാള്‍ വിശ്രമിക്കേണ്ടിവന്നപ്പോള്‍ ഏജന്റ് വഴി ഹോം നഴ്‌സിനെ സംഘടിപ്പിച്ചു. ഹോം നഴ്‌സിനു പ്രതിഫലമായി മൂന്നു സെന്റ് സ്ഥലവും വാങ്ങിക്കൊടുത്തത്രേ. ഇവരെയും കുറെക്കാലം കൂടെക്കൂട്ടിയിരുന്നതായി പറയുന്നു.
തുണിമില്ലിലെ ബന്ധം മുതലാക്കിയാണ് പിന്നീടു പാലക്കാട് വടക്കാഞ്ചേരിയില്‍നിന്നു കല്യാണം കഴിച്ചത്. ഒളിവുജീവിതത്തിനിടെ കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, ക്യാമറകള്‍ തുടങ്ങി കാല്‍കോടിയിലേറെ രൂപയുടെ സാധനങ്ങളാണ് ആട് ആന്റണി മോഷ്ടിച്ചത്. ഈറോഡ്, സേലം, പഴനി, നാമക്കല്‍ എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ മോഷണവും. രണ്ട് എന്‍ജിനീയറിങ് കോളജുകളില്‍നിന്നായി ഒന്‍പതു ലക്ഷം രൂപയുടെ സാധനങ്ങളാണ് അടിച്ചുമാറ്റിയത്. ഈ തുക ഉപയോഗിച്ചാണു ധാരാപുരത്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടുവച്ചതും കാര്‍ വാങ്ങിയതും. മോഷണസാധനങ്ങള്‍ വില്‍ക്കാന്‍ സ്ഥലത്തെ രണ്ടു മോഷ്ടാക്കളുടെ സഹായവും ആടിനു കിട്ടിയിരുന്നു. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുമ്പോള്‍ ശ്രീനിവാസ് എന്നായിരുന്നു ആടിന്റെ പേര്.
പ്രസാദം തപാല്‍ വഴി അയച്ചുകൊടുക്കുന്ന പരിപാടി മൂന്നുനാലു മാസം നടത്തി. പ്രസാദം തപാലില്‍ സ്വീകരിച്ചവര്‍ മടക്കത്തപാലില്‍ പണം അയച്ചുകൊടുക്കാതെ ആടിനെ പറ്റിച്ചു. ഷിര്‍ദിസായിയില്‍വച്ച് ഒരുതവണ പൊലീസിന്റെ വലയില്‍ വീഴേണ്ടതായിരുന്നു. പൊലീസ് എത്തുന്നതിനു തൊട്ടുമുന്‍പ് അവിടെനിന്ന് ഒരു കംപ്യൂട്ടറും അടിച്ചുമാറ്റി ആട് സ്ഥലംവിട്ടു. ഇതു നാസിക്കില്‍ വിറ്റു. ഇവിടെവച്ചു സൂസനുമായി പിരിഞ്ഞു. ധാരാപുരത്തു താമസിക്കാനെത്തുമ്പോഴാണ് ആട് ക്ലീന്‍ ഷേവ് ചെയ്തത്. പുതുരേഖകള്‍, പല പേരുകള്‍, പഴയ ജീവിതം ഒളിവുജീവിതത്തിലുടനീളം ഒരിക്കല്‍പ്പോലും ആന്റണി എന്ന പേര് ആട് ആന്റണി ഉപയോഗിച്ചില്ല. രാജേന്ദ്രന്‍, സെല്‍വരാജ്, ശ്രീനിവാസ് തുടങ്ങി പല പേരുകള്‍ ഉപയോഗിച്ച ആട്, പുതിയ പേരും മേല്‍വിലാസവും തിരിച്ചറിയല്‍ രേഖകളും സൃഷ്ടിച്ചു പുതിയൊരു വ്യക്തിയായി മാറാന്‍ ശ്രമിച്ചു.
ആടിനെ ഡിഎന്‍എ പരിശോധനയ്ക്കു വിധേയനാക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതും ഈ അതിബുദ്ധിയാണ്. അച്ഛന്‍ തമിഴ്‌നാട് സ്വദേശി വെങ്കിടേശന്‍, അമ്മ കണ്ണൂര്‍ സ്വദേശി പാര്‍വതി ഇതായിരുന്നു സെല്‍വരാജിന്റെ രേഖകളിലെ മാതാപിതാക്കള്‍. പല പേരുകളില്‍ രേഖകള്‍ സ്വന്തമാക്കാന്‍ ആട് കാട്ടിയതും അതിബുദ്ധിതന്നെ. ആദ്യം വീടു വാടകയ്ക്ക് എടുക്കും. വാടകച്ചീട്ടുമായി അവിടത്തെ തദ്ദേശസ്ഥാപന പ്രതിനിധിയെ കാണും. അയാളില്‍നിന്നു താമസക്കാരനാണെന്ന കത്തു വാങ്ങും. അതു ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രേഖയായി ഹാജരാക്കി ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുക്കും. തുടര്‍ന്നു വാടകച്ചീട്ടും തദ്ദേശസ്ഥാപന അംഗം നേരത്തേ നല്‍കിയ കത്തും ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ എടുത്തിട്ടുള്ളതിന്റെ രേഖയുമായി ബാങ്കിനെ സമീപിച്ച് അക്കൗണ്ട എടുക്കും. അധികം ബ്രാഞ്ചുകളില്ലാത്ത ബാങ്കുകളിലാണ് അക്കൗണ്ട എടുക്കുന്നത്. നിക്ഷേപിക്കാന്‍ ലക്ഷത്തില്‍ കുറയാത്ത തുക കയ്യില്‍ ഉണ്ടാകും.
മിനിറ്റുകള്‍ക്കകം അക്കൗണ്ട് തയാര്‍. പാന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സുംവരെ തുടര്‍ന്നു തരപ്പെടുത്തി. ഡ്രൈവിങ് ലൈസന്‍സ് ആണ് പുതിയ കാര്‍ വാങ്ങിയപ്പോള്‍ റജിസ്‌ട്രേഷനു രേഖയായി നല്‍കിയത്. ഈ രേഖകളൊന്നും വ്യാജനല്ല, യഥാര്‍ഥ രേഖകളാണ്. ഇവിടെ പേരു മാത്രമേ വ്യാജനുള്ളൂ. രേഖകള്‍ ഒറിജിനലായതിനാല്‍ പൊലീസ് പിടിക്കാന്‍ സാധ്യത കുറവ്. ഇത്തരത്തില്‍ ആന്റണി പത്തു പേരുകള്‍ സ്വീകരിച്ച് അവ ഉപയോഗിച്ചു സര്‍ക്കാര്‍ രേഖകളും തരപ്പെടുത്തിയിട്ടുണ്ട്. വ്യാജപേരില്‍ ആന്റണി തിരുവനന്തപുരത്തുനിന്നു സംഘടിപ്പിച്ച രേഖകള്‍ നേരത്തേ പൊലീസിനു ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (9 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (14 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (27 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (34 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (37 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (41 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (43 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends