സ്വാതന്ത്ര്യദിനത്തിലും പാക് വെടിവെപ്പ്; നാല് സൈനികര്‍ക്ക് പരിക്ക്

സ്വാതന്ത്ര്യദിനത്തിലും പാക് വെടിവെപ്പ്. പൂഞ്ചിലെ മേന്ദര്‍ സെക്ടറിലേയും,മാന്‍കോട്ട് മേഖലയിലേയും ഇന്ത്യന്‍ പോസ്‌റ്റിനു നേരെ പാക് സേന വെടിയുതിര്‍ത്തത്. മാന്ദറിലെ വെടിവെപ്പില്‍ ഇന്ത്യന്‍ സൈന്യത്തിലെ പര്‍വേസ് അഹമ്മദിന് വെടിയേറ്റു. മാന്‍കോട്ടില്‍ മൂന്ന് ബി.എസ്.എഫ് ജവാന്‍മാര്‍ക്കാണ് വെടിയേറ്റത്. ഒരാഴ്‌ചയക്കുള്ളില്‍ പാക് സൈന്യം നടത്തുന്ന എട്ടാമത്തെ ആക്രമണമാണിത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് വെടിവെപ്പിന് ശക്തമായ മുന്നറിയിപ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha