അതിര്‍ത്തിയില്‍ പുലര്‍ച്ചെവരെ വെടിവെപ്പ്; ശക്തമായ നടപടിയിലേക്ക് ഇന്ത്യ

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തു. വെടിവെയ്‌പ് പുലര്‍ച്ചെ രണ്ടു മണിവരെ നീണ്ടുനിന്നു. ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച വ്യാഴാഴ്‌ച പകലും പൂഞ്ച് സെക്‌ടറിലേക്ക് പാക് സൈന്യം വെടിവെയ്‌പ് നടത്തിയിരുന്നു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പതിനേഴാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍പറത്തി അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത്.
ആസൂത്രിതമായാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത് എന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.
വ്യാഴാഴ്‌ച രാത്രിയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്‌പ് തുടര്‍ന്നതോടെ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. എന്നാല്‍ ഇരുഭാഗത്തും ആളപായമോ മറ്റു നാശനഷ്‌ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
തുടര്‍ച്ചയായ പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. നയതന്ത്ര തലത്തില്‍ തന്നെ വിഷയം ഉന്നയിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികളെ നേരിടാന്‍ ഇന്ത്യന്‍ സേന സന്നദ്ധമാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി വ്യക്തമാക്കി. നേരത്തെ പാക്കിസ്ഥാന്‍ നടപടിക്കെതിരെ ലോക്‌സഭയില്‍ പ്രമേയം പാസാക്കിയിരുന്നു.
https://www.facebook.com/Malayalivartha