മണ്ണിനടിയിൽ നിന്ന് കരച്ചിൽ, ഗുജറാത്തിൽ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി, ശ്വാസ തടസ്സം നേരിട്ട കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് കർഷകൻ

ഗുജറാത്തിൽ ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ കർഷകൻ രക്ഷിച്ചു. സബർകന്തയിലെ ഗാംഭോയി ഗ്രാമത്തിലാണ് സംഭവം.കൃഷിയിടത്തിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്റെ കൈ കുഴിക്ക് പുറത്തായിരുന്നു. കുഴിക്കകത്ത് ശ്വാസ തടസ്സം നേരിട്ട കുഞ്ഞിനെ മണ്ണ് മാറ്റി പുറത്തെടുത്ത ശേഷം ഇദ്ദേഹം ആംബുലൻസ് വിളിക്കുകയും സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ശ്വാസ തടസ്സം നേരിട്ടതോടെ കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ രക്ഷിതാക്കൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha