അച്ഛനിൽ നിന്ന് മകൾ ഗൾഭം ധരിച്ചു, എട്ടാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ പിന്നാലെ 44 കാരനായ പിതാവിനെ പോലീസ് പൊക്കി

അച്ഛന്റെ ശാരീരിക പീഡനത്തെ തുടർന്ന് ഗർഭിണിയായ മകൾ പ്രസവിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. എട്ടാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ പിന്നാലെ 44 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തന്നെ ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന് കുട്ടി വെളിപ്പെടുത്തി.
കഴിഞ്ഞ പത്ത് മാസമായി പിതാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത് കൊണ്ടുതന്നെ പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം കൊടുക്കാന്‍ വേണ്ടി കുട്ടി ദിവസവും അച്ഛന്റെ വീട്ടിലക്ക് പോകുമായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. ഇത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.
കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. കഴിഞ്ഞ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കുഞ്ഞും ജനിച്ചു. ഇതോടെ മെഡിക്കല്‍ സംഘം ശിശു സംരക്ഷണ കേന്ദ്രത്തില്‍ വിവരം അറിയിച്ച് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha