ബീഫല്ല ബിഹാറില്‍ വിഷയമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ദിവസം മാധ്യമങ്ങള്‍ക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആക്രമണം. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും യഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമില്ലെന്ന് ഒരു പാടു തവണ തനിക്കു തോന്നിയതായി അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങള്‍ കണ്ടാല്‍ ബിഹാറില്‍ ബീഫ് മാത്രമാണു വിഷയമെന്നു തോന്നും. മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹമാണ് ബിഹാര്‍ തിരഞ്ഞെടുപ്പിലെ യാഥാര്‍ത്ഥ്യം.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടക്കുന്നില്ലെന്നും തലക്കെട്ടുകള്‍ക്കു വേണ്ടിയാണ് ശ്രമിക്കുന്നതെന്നുമുള്ള അരുണ്‍ ഷൂരിയുടെ വിമര്‍ശനം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടുള്ള പ്രതികരണമെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി. ബിഹാറില്‍ ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് സംസ്ഥാനത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ്. ജനവിധിയെ അംഗീകരിക്കാത്തവരുടെ അസഹിഷ്ണുത കൊണ്ടാണ് രാജ്യത്ത് മൊത്തം അസഹിഷ്ണുത വളരുകയാണെന്ന് പ്രചരിപ്പിക്കുന്നതിനു പിന്നിലെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























