Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഒന്നാണെങ്കിലും ഞങ്ങള്‍ ഇരു പാര്‍ട്ടി.. സഹയും ഫറയുമെത്തി; ഒരു വോട്ട് ചെയ്തു മടങ്ങി

28 OCTOBER 2015 05:54 PM IST
മലയാളി വാര്‍ത്ത.

ഊണിലും ഉറക്കത്തിലും മാത്രമല്ല, വോട്ട് ചെയ്യുമ്പോഴും സബയും ഫറയും ഒന്നാണ്. ഇരുവര്‍ക്കും ഒറ്റ വോട്ടാണ് ഉള്ളത്. ബിഹാറിലെ ദിഗ നിയമസഭാ മണ്ഡലത്തിലെ ഈ താര വോട്ടര്‍മാര്‍ ഒന്നിച്ചുതന്നെ വന്ന് ഒരേ മനസ്സോടെ തങ്ങളുടെ കന്നി വോട്ട് ചെയ്ത് മടങ്ങി. വീടിന് സമീപത്തെ സമാന്‍പുരയിലാണ് ഇവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
സയാമീസ് ഇരട്ടകളാണ് പത്തൊന്‍പതുകാരികളായ ഈ സഹോദരിമാര്‍. തലകള്‍ ഒട്ടിച്ചേര്‍ന്ന ഇവര്‍ക്ക് ഒരു രക്തധമനിയാണ് ഉള്ളത്. രണ്ടു ശരീരങ്ങളുണ്ടെങ്കിലും രണ്ടുപേര്‍ക്കും കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരൊറ്റ തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കിയത്. രണ്ട് രാഷ്ട്രീയ വീക്ഷണവും രണ്ട് അഭിപ്രായവും ഉണ്ടെങ്കിലും ഇരുവര്‍ക്കും സമവായത്തിലെത്തി ഒരാള്‍ക്കേ വോട്ട് ചെയ്യാനാവൂ. രണ്ട് വ്യക്തികളാണെന്നിരിക്കെ ഞങ്ങളെ ഒരൊറ്റ ആളായി കാണുന്നത് എന്തുകൊണ്ടാണെന്ന് സഹോദരിമാര്‍ക്ക് ഇപ്പോഴും ഒരു പിടിയുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവരുടെ സഹോദരി തമന്ന മാല്ലിക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
സമാന്‍പുരയില്‍ ഒരു തട്ടുകട നടത്തുകയാണ് ഇവരുടെ അച്ഛന്‍ ഷക്കീല്‍ അഹമ്മദ്.
ശസ്ത്രക്രിയ ചെയ്ത് ഇരുവരെയും വേര്‍പ്പെടുത്താമെന്ന വാഗ്ദാനവുമായി അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് ചൈല്‍ഡ് സെന്ററിലെ വിഖ്യാത ന്യൂറോ സര്‍ജന്‍ ഡോ. ബെഞ്ചമിന്‍ കാര്‍സണ്‍ ഡല്‍ഹിയിലെത്തിയതോടെയാണ് സഹോദരിമാര്‍ പ്രശസ്തരായത്. എന്നാല്‍ ഇവരുടെ അച്ഛന്‍ ഷക്കീര്‍ അഹമ്മദ് ശസ്ത്രക്രിയക്ക് വിസമ്മതിക്കുകയാണുണ്ടായത്. സംഭവം കോടതി കയറിയെങ്കിലും ജീവന്‍ അപകടത്തിലായേക്കുമെന്ന് ഭയന്ന് സുപ്രീംകോടതിയും ഇവരുടെ ശസ്ത്രക്രിയക്ക് അനുമതി നിഷേധിച്ചു. പുണെയിലെ നിയമവിദ്യാര്‍ഥിയായ ആരുഷി ദാസ്മന നല്‍കിയ ഹര്‍ജി പരിഗണിച്ച് കുട്ടികളുടെ ചിലവിന് പണം നല്‍കണമെന്ന് സുപ്രീംകോടതി ബിഹാര്‍ സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തു. ഇതുവരെ പ്രതിമാസം 5000 രൂപയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. കഴിഞ്ഞയാഴ്ച ജനതാ ദര്‍ബാറില്‍ വച്ച് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇത് 20,000 രൂപയായി ഉയര്‍ത്തി. രണ്ട് രാഷ്ട്രീയ വീക്ഷണവും രണ്ട് അഭിപ്രായവും ഉണ്ടെങ്കിലും ഇരുവര്‍ക്കും സമവായത്തിലെത്തി ഒരാള്‍ക്കേ വോട്ട് ചെയ്യാനാവൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (15 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends