Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീം കോടതി

29 OCTOBER 2015 08:22 AM IST
മലയാളി വാര്‍ത്ത.

ദീപാവലി ദിവസം രാത്രി 10 മണി മുതല്‍ രാവിലെ ആറുമണിവരെ പടക്കം പൊട്ടിക്കരുതെന്ന നിര്‍ദേശം സുപ്രീം കോടതി ആവര്‍ത്തിച്ചു. അതേസമയം, പടക്കം പൊട്ടിക്കുന്നതു മറ്റൊരു തരത്തിലും നിയന്ത്രിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പടക്കം പൊട്ടിക്കുന്നതു നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് തള്ളി. ഒരിക്കലും നടപ്പില്‍ വരുത്താന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിട്ട് സമയംകളയാനില്ലെന്നും കോടതി വ്യക്തമാക്കി.

ദീപാവലി പോലുള്ള ആഘോഷങ്ങള്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന് പറയാനാകില്ലെന്നു സുപ്രീം കോടതിയെ അറിയിച്ച കേന്ദ്ര സര്‍ക്കാര്‍, ദീപാവലിക്കു പടക്ക നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാനാകില്ലെന്നും വ്യക്തമാക്കി. പടക്ക നിര്‍മാതാക്കളുടെ സംഘടനകളും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ദീപാവലിയുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കു പടക്കം പൊട്ടിക്കുകയും മറ്റു വര്‍ണവസ്തുക്കള്‍ കത്തിക്കുകയും ചെയ്യുന്നത് വലിയ തോതില്‍ പരിസ്ഥിതി മലിനീകരണത്തിനും ദുരന്തങ്ങള്‍ക്കും കാരണമാവുന്നുവെന്നു ചൂണ്ടിക്കാട്ടി അര്‍ജുന്‍ ഗോപാല്‍, ആരെ ബാന്ദാരി, സോയ റാവു ഭാസിന്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്. എല്ലാ ആഘോഷങ്ങളിലും പടക്കം പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതു നിരോധിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
ദീപാവലി ദിവസം രണ്ടുമണിക്കൂറെങ്കിലും പടക്കങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൂടേയെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതും കോടതി പരിഗണിച്ചില്ല. എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായരൂപീകരണത്തിനു മുമ്പ് പടക്ക നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നു കോടതി പറഞ്ഞു.

പടക്കംമൂലമുള്ള അപകടങ്ങളെക്കുറിച്ചു പൊതുജനങ്ങളെ ബോധവാന്‍മാരാക്കണമെന്ന ഈ മാസം 16ലെ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നു സോളിസിറ്റര്‍ ജനറലിനെ കോടതി ഓര്‍മിപ്പിച്ചു. ഈ മാസം 31 മുതല്‍ അടുത്തമാസം 12 വരെ ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നു കോടതി നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (12 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (16 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends