Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സിംഗപ്പുരിലും തായ്‌ലന്‍ഡിലും ചൈനയിലും ഹോട്ടല്‍ രാജ, ആഫ്രിക്കയില്‍ ഡൈമണ്ട് രാജ, ഛോട്ടാരാജന്റെ സ്വത്ത് ടാറ്റായോടൊപ്പം

29 OCTOBER 2015 01:35 PM IST
മലയാളി വാര്‍ത്ത.

ലോക കോടീശ്വരന്‍ മാരില്‍ ഇനി ഇന്ത്യയുടെ അധോലോക നായകന്‍ ഛോട്ടാരാജയുടെ പേരും അധികം വൈകാതെ എഴുതി ചേര്‍ക്കേണ്ടി വരും. ഇന്ത്യയില്‍ മാത്രമേ ഛോട്ടാരാജന് അധോലോക നായനെന്നുള്ള പരിവേഷമുള്ളു. ചൈനയിലും സിംഗപ്പുരിലും ഇന്തോനേഷ്യയിലും തായ്‌ലാന്റിലും ഹോട്ടല്‍ രാജ, ഗള്‍ഫ് രാജ്യങ്ങളില്‍ മധ്യസ്ഥനായും റിയലസ്റ്റേറ്റ് നടത്തി ബിസ്‌നസ് രാജ്, ആഫ്രിക്കയില്‍ ഡയമണ്ട് രാജ എന്നിങ്ങനെ പേരുകളിലാണ് ഛോട്ടാരാജന്‍ അറിയപ്പെടുന്നത്. ഇന്ത്യയിലും യുറോപ്പിലും മധ്യഏഷ്യയിലടക്കം ഏതാണ്ട് 6000-7000 കോടി രൂപയിലധികം സ്വത്തുക്കള്‍ ഛോട്ടാരാജന് ഉണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ പിടിയലിയപ്പോള്‍ രക്ഷപ്പെടുന്നതിന് വേണ്ടി ഛോട്ടാരാജന്‍ 1000കോടിയാണ് പോലീസിന് വാഗ്ദാനം നല്‍കിയത്. ചൈനയിലും ഹോട്ടലുകളും സിംഗപ്പുരിലും തായ്‌ലന്‍ഡിലും ജൂവലറി ഷോപ്പുകളും ജക്കാര്‍ത്തയില്‍ ഹോട്ടലുമുണ്ട്. സിംബാബ്‌വെ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഡയമണ്ട് ബിസിനസിലും ഛോട്ടാ രാജന് മുതല്‍മുടക്ക്. അധോലോക നായകന്‍ ദാവൂദമായിട്ടായിരുന്നു ഡയമണ്ട് ബിസ്‌നസില്‍ ഛോട്ടാരാജന്റെ മത്സരം. ദാവൂദിന്റെ അനുയായികളെ മാടുകളെ കൊല്ലുന്നതു പോലെ നിഷ്‌കരുണം കൊന്നിരുന്ന ഛോട്ടാരാജനെ വധിക്കാന്‍ പലപ്പോഴും ദാവൂദും സംഘവും ശ്രമിച്ചിരുന്നു. അതില്‍ അതി വിദഗ്തമായി രക്ഷപെട്ടിരുന്ന ഛോട്ടാരാജനെ ദാവൂദിനും സംഘത്തിനും പേടിയുമായിരുന്നു.
എന്നാല്‍ രാജന്‍ സ്വമേധയാ പോലീസിന് പിടികൊടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പൊലീസിന് കീഴടങ്ങി ഇന്ത്യയിലേക്ക് വരികയെന്നത് ഛോട്ടാ രാജന്റെ അവസാന രക്ഷാമാര്‍ഗമായിരുന്നു എന്നുവേണം കരുതാന്‍. സിംബാബ്‌വെയില്‍ അഭയം തേടാന്‍ ശ്രമിച്ചിരുന്നതായി മുംബൈ പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. രാജനെ വധിക്കാന്‍ ഛോട്ടാ ഷക്കീല്‍ പദ്ധതിയിട്ടിരുന്നുവെന്നും അതറിഞ്ഞതുകൊണ്ടാണ് ഇന്തോനേഷ്യയിലേക്ക് വരുത്തി അറസ്റ്റ് ചെയ്യിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സിംബാബ്‌വെയില്‍ അഭയം ചോദിച്ചിരുന്നെങ്കിലും, ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളിക്ക് അഭയം നല്‍കാന്‍ സിംബാബ്‌വെ തയ്യാറായിരുന്നില്ല. വി.വി.ഐ.പികള്‍ക്ക് ലഭിക്കുന്ന സുരക്ഷയും ഛോട്ടാ രാജന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുനല്‍കാന്‍ സിംബാബ്‌വെ സര്‍ക്കാര്‍ തയ്യാറായില്ല.
ദാവൂദ് ഇബ്രാഹിമിന്റെ ആളുകള്‍ തന്നെ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ആശങ്കപ്പെട്ട ഛോട്ടാ രാജന്‍ അതില്‍നിന്ന് പിന്മാറുകയായിരുന്നു. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസിന് വിധേയനാവുകയാണ് രാജനിപ്പോള്‍. അതിനിടെ താന്‍ പൊലീസിനു മുന്നില്‍ കീഴടങ്ങിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഛോട്ടാരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഒരിക്കലും കീഴടങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ താമസിക്കുന്നതിനു മുമ്പ് സിംബാബ്‌വേയിലായിരുന്നു താമസമെന്നും തനിക്ക് അങ്ങോട്ട് പോകണമെന്നും രാജന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ തനിക്ക് സിംബാവ്‌വേയിലേക്ക് പോകേണ്ടെന്നും ഇന്ത്യയിലെത്താനാണ് താത്പര്യമെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.
സിംബാബ്‌വെയിലേക്ക് രക്ഷപ്പെടാന്‍ ഛോട്ടാ രാജന്‍ പദ്ധതിയിട്ടിരുന്നതായി ഇന്തോനേഷ്യന്‍ പൊലീസും സ്ഥിരീകരിച്ചു. ഇന്തോനേഷ്യന്‍ പൊലീസില്‍നിന്ന് മോചനം ആവശ്യപ്പെട്ട രാജന്‍, സിംബാവെയിലേക്ക് പോകണമെന്ന് പറഞ്ഞതായി പൊലീസ് കമ്മീഷണര്‍ റെയ്‌നാര്‍ഡ് നയ്ന്‍ഗൊലാന്‍ പറഞ്ഞു. അതിനിടെ, രാജനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മുംബൈ പൊലീസ് ഊര്‍ജിതമാക്കി. 75 കേസ്സുകളില്‍ രാജനെതിരെ വിശദാംശങ്ങള്‍ െ്രെകംബ്രാഞ്ച് ശേഖരിച്ചുകഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമമായ മക്കോക്ക അനുസരിച്ചുള്ളതാണ്. ഈ കേസുകളുടെ ബാഹുല്യവും അതിന്റെ ഗൗരവവും കണക്കിലെടുക്കുമ്പോള്‍ മൂന്നുവര്‍ഷമെങ്കിലും രാജനെ തടവിലാക്കാന്‍ കഴിയുമെന്ന് പൊലീസ് കരുതുന്നു. അതിനിടെ ഛോട്ടാ രാജനെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ തയ്യാറാക്കി വയ്ക്കാന്‍ സിബിഐ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികള്‍ക്കായി സിബിഐ യുടെ പുതിയ അന്വേഷണസംഘം ഉടന്‍ ഇന്തോനേഷ്യയിലേക്ക് തിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (15 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends