കുട്ടികളുടെ ആരോഗ്യത്തിനു പശുവിറച്ചി നല്ലതെന്നു നിര്‍ദ്ദേശിച്ച ഹരിയാന വിദ്യാഭ്യാസ വകുപ്പ് മാസികയുടെ എഡിറ്ററുടെ പണി പോയി !

ദേശീയതലത്തില്‍ ബീഫ് പ്രശ്‌നവിവാദം അടങ്ങാതെ തുടരുമ്പോള്‍, സ്‌കൂള്‍കുട്ടികള്‍ക്കു പശുവിറച്ചി നിര്‍ദേശിച്ച് ഹരിയാന വിദ്യാഭ്യാസ വകുപ്പിന്റെ മാസിക. മനുഷ്യശരീരത്തില്‍ ഇരുമ്പ് ആഗിരണം ചെയ്യാന്‍ നേരിട്ടു സഹായിക്കുന്ന ഘടകങ്ങളിലൊന്നാണു പശുവിറച്ചിയെന്നാണു ഹിന്ദിയിലും ഇംഗ്ലിഷിലുമുള്ള ദ്വിഭാഷാമാസിക \'ശിക്ഷ ഭാരതി\'യിലെ ലേഖനത്തില്‍ പറയുന്നത്. എന്നാല്‍, സംഗതി വിവാദമായതോടെ മാസികയുടെ പത്രാധിപരെ സര്‍ക്കാര്‍ പുറത്താക്കി.
\'ഇരുമ്പ് ശക്തിക്ക് ആധാരം\' എന്നതലക്കെട്ടിലുള്ള ലേഖനത്തില്‍ ആരോഗ്യം നന്നാക്കുന്ന ഇരുമ്പ് ആഗിരണത്തെ സഹായിക്കുന്ന ഇറച്ചികളുടെ കൂട്ടത്തില്‍ ആട്ടിറച്ചിയും പന്നിയിറച്ചിയും കൂടാതെ പശുക്കിടാങ്ങളുടെ ഇറച്ചിയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഹരിയാന സെക്കന്‍ഡറി എജ്യൂക്കേഷന്‍ ഡയറക്ടറുടെ പഞ്ച്കുലയിലെ ഓഫിസില്‍നിന്നാണ് \'ശിക്ഷ ഭാരതി\' മാസിക പുറത്തിറങ്ങുന്നത്. ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മുസ്‌ലിംകള്‍ പശുവിറച്ചി കഴിക്കുന്നതു നിര്‍ത്തണമെന്നു പറഞ്ഞ് ഈയിടെ വിവാദം സൃഷ്ടിച്ചയാളാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.
ഈ മാസികയുടെ രക്ഷാധികാരികള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രി റാം വിലാസ് ശര്‍മയും ആണെന്നതാണ് ഏറെ കൗതുകകരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























