വീണ്ടും വിവാദ പ്രസ്താവനയുമായി അമിത് ഷാ, ബിഹാറില്‍ ബിജെപി തോറ്റാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന് അമിത് ഷാ

വീണ്ടും വിവാദ പ്രസ്താവനയുമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ബിഹാറില്‍ ബി.ജെ.പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്ന് അമിത് ഷാ പറഞ്ഞു. റക്‌സൗളില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ ഈ വിവാദ പരാമര്‍ശമുണ്ടായത്. \'ജയവും പരാജയവും സംഭവിക്കാറുണ്ട്. അബദ്ധത്തിലെങ്ങാനും ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ പാകിസ്താനില്‍ പടക്കം പൊട്ടും.
അത് സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ\'അമിത് ഷാ ചോദിച്ചു. പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വോട്ടര്‍മാരില്‍ വര്‍ഗീയ ചേരിതിരിവു സൃഷ് ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു. വര്‍ഗീയ കാര്‍ഡ് കളിക്കുന്നത് ബി.ജെ.പിയുടെ സ്ഥിരം തന്ത്രമാണെന്നും ഇത് ഗുജറാത്തിലും പരീക്ഷിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പറഞ്ഞു.
ബീഫ് വിവാദത്തില്‍ ബിജെപിയേയും സംഘപരിവാറിനെയും വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ഞാനിതു വരെ ബീഫ് കഴിച്ചിട്ടില്ല. പക്ഷേ ഇന്നു മുതല്‍ ഞാന്‍ ബീഫ് കഴിച്ചു തുടങ്ങും. അതിലെന്താണ് പ്രശ്‌നം. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണെന്നും സിദ്ധരാമയ്യ ചോദിച്ചു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബീഫ് വിവാദത്തെപ്പറ്റി സിദ്ധരാമയ്യ അഭിപ്രായം പറഞ്ഞത്. കേന്ദ്രം ഭരിക്കുന്നവര്‍ രാജ്യത്തിന്റെ വികസനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ദാദ്രി കൊലപാതകത്തെ ന്യായീകരിയ്ക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്ത ബി.ജെ.പി നേതാക്കളോട് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടിയിരുന്നു. നേതാക്കളുടെ വിവാദ പ്രസ്താവനകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അതൃപ്തിയും അമര്‍ഷവും രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് അമിത് ഷായുടെ നടപടി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍, കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ, മുസഫര്‍നഗര്‍ എം.എല്‍.എ സംഗീത് സോം, സാക്ഷി മഹാരാജ് എം.പി എന്നിവരോടാണ് അമിത് ഷാ വിശദീകരണം തേടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം പ്രസ്താവനകളില്‍ വലിയ തോതില്‍ അതൃപ്തനാണെന്നും വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിയ്ക്കരുതെന്നും ഇവര്‍ക്ക് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കുന്ന ഇത്തരം പരമാര്‍ശങ്ങള്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























