പാവാടയ്ക്ക് ഇറക്കമില്ലെന്ന കാരണത്താല്‍ യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

പാവാടയ്ക്ക് ഇറക്കം കുറഞ്ഞുപോയി എന്ന കാരണം ചൊല്ലി യാത്രക്കാരിയെ മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ ജീവനക്കാര്‍ തടഞ്ഞുവച്ചതായി പരാതി. സംഭവം അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
ഖത്തര്‍ എയര്‍വേസില്‍ ദോഹയില്‍നിന്നും മുംബൈയിലെത്തിയതായിരുന്നു യുവതി.ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ ഡല്‍ഹിക്ക് പോകാനൊരുങ്ങുമ്പോഴാണ് ജീവനക്കാര്‍ സദാചാര പൊലീസ് ചമഞ്ഞ് രംഗത്തെത്തിയത്. തര്‍ക്കം മുറുകിയെങ്കിലും ജീന്‍സ് ധരിച്ച ശേഷം മാത്രമേ യുവതിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ജീവനക്കാര്‍ അനുവദിച്ചുള്ളൂ.
വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ പുരാബി ദാസ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ സംഭവത്തെക്കുറിച്ച് എഴുതിയതോടെയാണ് ഇത് വിവാദമായത്. വിചിത്രമായ ന്യായമാണ് വിമാനക്കമ്പനി ഉയര്‍ത്തിയതെന്ന് പുരാബി ദാസ് പറയുന്നു. മുട്ടോളം ഇറക്കമുള്ള പാവാടയാണ് യുവതി അണിഞ്ഞിരുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് യാത്ര ചെയ്യുന്നത് ഇന്‍ഡിഗോയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, ഇതേ വിമാനത്തിലെ എയര്‍ഹോസ്റ്റസ്സുമാര്‍ അതേ നീളത്തിലുള്ള പാവാടയാണ് ധരിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.
എന്നാല്‍, ദോഹ വിമാനത്താവളത്തില്‍ യുവതിയുടെ വസ്ത്രത്തെക്കുറിച്ച് ആരും പരാതിപ്പെട്ടിരുന്നില്ലെന്നും പുരാബി ദാസ് എഴുതുന്നു. കാഴ്ചയില്‍ മോശമെന്ന് തോന്നാത്ത രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്. മുംബൈയില്‍ യുവതിയുടെ വസ്ത്രത്തെച്ചൊല്ലി തര്‍ക്കം മുറുകിയപ്പോള്‍ ഏതാനും യാത്രക്കാര്‍ ഇടപെട്ടെങ്കിലും, അവരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണിയാണ് മറുപടിയായി ലഭിച്ചതെന്നും ഇദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























