അമിത് ഷാ മുഴുവന്‍ ബിഹാറികളെയും അപമാനിച്ചുവെന്ന് ലാലു, ഷായുടെ പരാമര്‍ശത്തിനെതിരെ ഇലക്ഷന്‍ കമ്മിഷനു പരാതി നല്‍കും

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ യാദവ് രംഗത്ത്. ബിഹാറില്‍ ബി.ജെ.പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്നു പറഞ്ഞ അമിത് ഷാ മുഴുവന്‍ ബിഹാറികളെയും അപമാനിച്ചതായി ലാലു പറഞ്ഞു. ഇതിനു മുമ്പും \'നരഭോജി\' ബിഹാറികളെ അപമാനിച്ചിട്ടുണ്ടെങ്കിലും ഇക്കുറി അത് അരയ്ക്കു താഴെയുള്ള പ്രഹരമായിപ്പോയെന്നും ലാലു കൂട്ടിച്ചേര്‍ത്തു.
ഷായുടെ പരാമര്‍ശത്തിനെതിരെ ഇന്നുതന്നെ ആര്‍.ജെ.ഡി. ഇലക്ഷന്‍ കമ്മിഷനു പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ തീവ്രവാദികള്‍ക്ക് സംരക്ഷണം ഒരുക്കുന്നത് നിതിഷും ലാലുവും ചേര്‍ന്നാണെന്ന പരസ്യവും ബിഹാറിലെ പ്രാദേശികപത്രങ്ങളില്‍ ബി.ജെ.പി. പരസ്യം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ലാലുവിന്റെ ഇത്തരത്തിലൊരു പ്രതികരണം.
ഇതിനു മുമ്പും അമിത് ഷായെ ലാലു നരഭോജി എന്നു വിളിച്ചിട്ടുണ്ട്. സെപ്തംബര്‍ 30ന് തിരഞ്ഞെടുപ്പ് റാലിയില്‍ ലാലുവിനെ കാലിത്തിറ്റ കള്ളന്‍ എന്നു വിളിച്ചതിനു പകരമായാണ് പിറ്റേന്ന് അമിത് ഷായെ ലാലു നരഭോജി എന്ന് ആദ്യം വിളിക്കുന്നത്. ബി.ജെ.പി. ബിഹാറില്‍ തോറ്റാല്‍ ഇന്ത്യ മുഴുവന്‍ നിലയ്ക്കാതെ പടക്കം പൊട്ടുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം.
ബിഹാറില്‍ ബി.ജെ.പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്നാണ് അമിത് ഷാ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നത്. ജയവും പരാജയവും സംഭവിക്കാറുണ്ട്. അബദ്ധത്തിലെങ്ങാനും ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്ന് ഷാ വ്യക്തമാക്കിയിരുന്നു.
പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വോട്ടര്‍മാരില്‍ വര്‍ഗീയ ചേരിതിരിവു സൃഷ് ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.
വര്‍ഗീയ കാര്‍ഡ് കളിക്കുന്നത് ബി.ജെ.പിയുടെ സ്ഥിരം തന്ത്രമാണെന്നും ഇത് ഗുജറാത്തിലും പരീക്ഷിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പറഞ്ഞു. ബീഫ് വിവാദത്തില്‍ ബിജെപിയേയും സംഘപരിവാറിനെയും വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























