തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 14 പേരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു

തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പതിനാല് പേരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. വിദര്‍ഭയിലെ വാഷിമില്‍ നിന്നുള്ള തിമിര രോഗികള്‍ക്കാണ് ദുരവസ്ഥയുണ്ടായത്. അണുവിമുക്തമാക്കാത്ത ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉപയോഗിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണം.
ജോലിയില്‍ അനാസ്ഥ ആരോപിച്ച് അക്കോള മെഡിക്കല്‍ കോളജിലെ അഞ്ചു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. വിദഗ്ധ ചികില്‍സയ്ക്കായ് ഇവരെ മുംബൈ ബൈക്കുളയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























