ഉറുദു എഴുത്തുകാരുടെ രചനകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം

ഉറുദു എഴുത്തുകാരുടെ രചനകളും മുസ്‌ലിം കഥാപാത്രങ്ങള്‍ ഉള്‍പ്പെടുന്നവയും പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം. രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിന്റെ നീക്കം. ഉര്‍ദു എഴുത്തുകാരായ ഇസ്മത്ത് ഛുഗ്തായ്, സഫ്ദര്‍ ഹാഷ്മി തുടങ്ങിയവരുടെ രചനകളാണ് ഹിന്ദി പാഠപുസ്തകങ്ങളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. നീക്കത്തിനെതിരെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ രൂക്ഷ വിമര്‍ശനമുണ്ടായി.
അഞ്ചാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ഏക് ദിന്‍ കി ബാദ്ഷാ, അജ്‌മേര്‍ കി സേര്‍, നാലാം ക്ലാസ് പുസ്തകത്തില്‍ നിന്ന് ഹലീം ചല ചന്ദ് പാര്‍, സൂട്ട് കാ രെഷാം, മൂന്നാം ക്ലാസ് പുസ്തകത്തില്‍ നിന്ന് ചന്ദ് കെ ഖാത്തിര്‍ എന്നീ ചെറുകഥ പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണ് നീക്കം. പ്രാദേശിക സാംസ്‌കാരിക ശൈലികളും വിശ്വാസങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജെ സര്‍ക്കാര്‍ ഓഗസ്റ്റ് 24നാണ് നടപടികള്‍ തുടങ്ങിയത്.
ഒക്ടോബര്‍ അവസാനത്തോടെ വിദേശ എഴുത്തുകാരുടെ കവിതകളും അധ്യായങ്ങളും പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കാന്‍ രാജസ്ഥാന്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ (ആര്‍ബിഎസ്ഇ) തീരുമാനമെടുത്തിരുന്നു. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്നും വിദേശ എഴുത്തുകാരുടെയും നേതാക്കളുടെയും അധ്യായങ്ങള്‍ ഒഴിവാക്കി പകരം ഇന്ത്യന്‍ എഴുത്തുകാരുടെ കവിതകള്‍ ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























