ദേശീയ പുരസ്‌കാരം തിരികെ നല്‍കുമെന്ന് അരുന്ധതി റോയ്

ദേശീയ പുരസ്‌കാരം തിരികെ നല്‍കി എഴുത്തുകാരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും പ്രതിഷേധത്തില്‍ പങ്കാളിയാകുമെന്ന് അരുന്ധതി റോയ്. ബുക്കര്‍ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമാണ് അരുന്ധതി റോയ്. 1989ല്‍ മികച്ച തിരക്കഥയ്ക്ക് ലഭിച്ച പുരസ്‌കാരമാണ് അരുന്ധതി റോയ് തിരിച്ചു നല്‍കുന്നത്.
ഇന്‍ വിച്ച് ആനി ഗീവ്‌സ് ഇറ്റ് ദോസ് വണ്‍സ് എന്ന ടെലിവിഷന്‍ ഫിലിമിനാണ് അവര്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേഷമിട്ട ചിത്രത്തില്‍ അരുന്ധതി അഭിനയിക്കുകയും ചെയ്തിരുന്നു. സ്വതന്ത്രമായി സംസാരിക്കാനുള്ള അന്തരീക്ഷം നഷ്ടമാകുകയാണെങ്കില്‍ ബുദ്ധിപരമായ പോഷകവൈകല്യം സംഭവിച്ച വിഡ്ഡികളുടെ സമൂഹമായി നാം മാറുമെന്ന് അവര്‍ പറഞ്ഞു.
ദേശീയ പുരസ്‌കാരം തിരികെ നല്‍കി എഴുത്തുകാരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും പ്രതിഷേധത്തില്‍ പങ്കാളിയാവുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























